kerala

തിരുവനന്തപുരത്ത് സിൻഡ്രോമിക് മാനേജ്‌മെന്റ്; പരിശോധനയില്ല, രോഗലക്ഷണമുള്ളവരെല്ലാം ഇനി രോഗികൾ, ക്വാറന്റീനിൽ കഴിയണം

കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള തിരുവനന്തപുരം ജില്ലയിൽ ഇനിമുതൽ സിൻഡ്രോമിക് മാനേജ്‌മെന്റ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഇത്തരക്കാരിൽ രോഗം സ്ഥിരീകരിക്കണമെന്നില്ല. രോഗലക്ഷങ്ങൾ പ്രകടിപ്പിക്കുന്നവർ കർശനമായി ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. കൃത്യസമയത്ത് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ പരിശോധിക്കുന്നവരിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുകയാണ്. രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലായിരുന്നു തീരുമാനം. തീയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. സാമൂഹിക, സാമുദായിക, രാഷ്‌ട്രീയ പരിപാടികൾ ജില്ലയിൽ പാടില്ല. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ നടത്താമെന്നും യോഗത്തിൽ അറിയിച്ചിരുന്നു.

Karma News Editorial

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

3 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

3 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

4 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

5 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

5 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

6 hours ago