entertainment

കാനഡയില്‍ സാഹചര്യം വളരെ മോശമാണ്, മകള്‍ അവിടെ ഹോം ക്വാറന്റിനിലാണ്- ആശ ശരത്

ഇടക്കാലത്തുണ്ടായ താരോദയങ്ങളിലൊന്നാണ് ആശാ ശരത്. മിനിസ്‌ക്രീനില്‍ വന്നതിനുശേഷം പിന്നീട് സിനിമിയില്‍ തിളങ്ങുകയാണ് താരം. നര്‍ത്തകിയായിരുന്ന ആശാ ശരത്ത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടി നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങുകയാണ്. ദൃശ്യം എന്ന സിനിമയിലെ ഐ.ജി. വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കള്‍ നാസിക്കില്‍ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛന്‍ കണ്ണൂര്‍ കാരനും. ശരത്ത് മസ്‌കറ്റില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍, ഉത്തരയും കീര്‍ത്തനയും.

ഭര്‍ത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകള്‍ കാനഡയിലാണെന്നും സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരും ദുബായിലുമാണെന്ന കാര്യമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം ചെയ്യാന്‍ എത്തിയതാണ് ആശ ശരത്ത്. ‘ഈ അവസ്ഥയില്‍ താന്‍ തിരിച്ചു പോകാന്‍ ആലോചിക്കുന്നില്ല. അവിടെയുള്ളവരെ എങ്ങനെ തിരിച്ചെത്തിക്കാം എന്നതാണ് അലട്ടുന്നത്. ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രായമായവര്‍ ഇവരെയൊക്കെ ആദ്യം പരിഗണിക്കും, തൊഴില്‍ ഇല്ലാത്ത ഒരുപാട് പേര്‍ ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അങ്ങനെയുള്ള ആളുകള്‍ ആദ്യം വരട്ടെ.’

‘മകള്‍ കാനഡയില്‍ ഹോം ക്വാറന്റിനില്‍ ആണ്. ഒരു വീട്ടില്‍ മുറിയില്‍ ഇരിക്കുകയാണ് അവള്‍. എന്നുവരാന്‍ പറ്റും വിമാനസര്‍വീസ് എന്ന് തുടങ്ങും എന്നൊന്നും അറിയില്ല. അമ്മയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്’ എന്ന് ആശാ ശരത്ത് മനോരമയോട് പറഞ്ഞു. ജീവിക്കാനുള്ള കുറച്ച് രൂപ മാറ്റി വച്ച് ബാക്കിയൊക്കെ നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് സഹായം കിട്ടിയേ തീരു എന്നും താരം പറഞ്ഞു.

Karma News Network

Recent Posts

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ്…

33 mins ago

മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

1 hour ago

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

2 hours ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

2 hours ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

10 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

11 hours ago