topnews

ട്രംപിന്റെ റോള്‍സ് റോയ്‌സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. 2010 ല്‍ ട്രംപ് സ്വന്തമാക്കിയ റോള്‍സ് റോയ്‌സാണ് അധികാരമൊഴിയുന്നതിന് മുന്‍പ് വില്‍പ്പനയ്ക്കായി ലേലത്തില്‍ വെച്ചിരുന്നത്. കാര്‍ സ്വന്തമാക്കുന്നതിനായി ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെ വിലയാണ് കാറിന് ചോദിക്കുന്നത്. അതായത് ഏകദേശം ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ.

ഓക്ഷന്‍സ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വില കൊടുത്ത് ലേലത്തില്‍ കാര്‍ സ്വന്തമാക്കുന്നയാള്‍ക്ക് ട്രംപിന്റെ ഒരു ഓട്ടോഗ്രാഫും ലഭിക്കും. അതിങ്ങനെയാണ്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് കാറാണിത്, ഏറ്റവും മികച്ച് ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക്. എല്ലാവിധ ആഡംബര സൗകര്യങ്ങളും അടങ്ങിയിട്ടുള്ള കാറില്‍ തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 56,700 മൈല്‍ (91,249 കിലോമീറ്റര്‍) ദൂരം വരെ കാര്‍ ഓടിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്നത് ഈ 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്‌സാണ്. നിലവില്‍ കാര്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല.

കരുത്തേറിയ 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.

Karma News Editorial

Recent Posts

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

2 mins ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

19 mins ago

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

34 mins ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

46 mins ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

1 hour ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

1 hour ago