ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം. ചൊവ്വാഴ്ച രാവിലെ 8:50-നാണു ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. നാലു സെക്കന്‍ഡ് നേരം ലാന്‍ഡറിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചതോടെ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ന്നു. 104 കിലോമീറ്റര്‍-128 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ബുധനാഴ്ചയാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.ചന്ദ്രയാന്‍-2 ശനിയാഴ്ച പുലര്‍ച്ചെ 1.55-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഉപഗ്രഹത്തിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ചന്ദയാന്‍ 2ന്റെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു. വിക്രം ലാന്‍ഡര്‍ ഇനി വീണ്ടും ഒരു തവണകൂടി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ നാലിനായിരിക്കും ഈ ് ഭ്രമണപഥ താഴ്ത്തല്‍ നടക്കുക.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഓഎച്ച്ആര്‍സി നല്‍കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രദേശത്തിന്റെ കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും ലാന്‍ഡിംഗിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിക്രം ലാന്‍ഡറിലേക്കയക്കുക. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…
കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…
തിരുവനന്തപുരം. തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോഗികളെ…
കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…