ച​ന്ദ്ര​യാ​ന്‍-2 ച​ന്ദ്ര​നെ തൊ​ടാ​ന്‍ നാ​ലു ​ദിവസം ; ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​രം

ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 ലാ​ന്‍​ഡ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​രം. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8:50-നാ​ണു ഭ്ര​മ​ണ​പ​ഥ മാ​റ്റം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ലു സെ​ക്ക​ന്‍​ഡ് നേ​രം ലാ​ന്‍​ഡ​റി​ലെ പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തോ​ടെ ലാ​ന്‍​ഡ​റി​ന്‍റെ ഭ്ര​മ​ണ​പ​ഥം താ​ഴ്ന്നു. 104 കി​ലോ​മീ​റ്റ​ര്‍-128 കി​ലോ​മീ​റ്റ​ര്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് വി​ക്രം ലാ​ന്‍​ഡ​ര്‍ ഇ​പ്പോ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​ടു​ത്ത ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍.ച​ന്ദ്ര​യാ​ന്‍-2 ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.55-ന് ​ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ ഇ​റ​ങ്ങു​മെ​ന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ ഉപഗ്രഹത്തിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ചന്ദയാന്‍ 2ന്റെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു. വിക്രം ലാന്‍ഡര്‍ ഇനി വീണ്ടും ഒരു തവണകൂടി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ നാലിനായിരിക്കും ഈ ് ഭ്രമണപഥ താഴ്ത്തല്‍ നടക്കുക.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഓഎച്ച്ആര്‍സി നല്‍കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രദേശത്തിന്റെ കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും ലാന്‍ഡിംഗിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിക്രം ലാന്‍ഡറിലേക്കയക്കുക. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.