Home national എഎപിയെ തകര്‍ക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാൾ, ഒരു മുഖ്യമന്ത്രിയും നിയമത്തിന് അതീതരല്ല, ഷോ കാണിക്കുന്നുവെന്ന് ഇ.ഡി

എഎപിയെ തകര്‍ക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാൾ, ഒരു മുഖ്യമന്ത്രിയും നിയമത്തിന് അതീതരല്ല, ഷോ കാണിക്കുന്നുവെന്ന് ഇ.ഡി

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും കെജ്‌രിവാൾ കോടതിയിൽ. എന്നാൽ ഒരു മുഖ്യമന്ത്രിയും നിയമത്തിന് അതീതരല്ലെന്ന് കോടതിയിൽ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റോസ് അവന്യൂ കോടതിയിൽ നടത്തിയ വാ​ദത്തിനി‍ടെയായിരുന്നു ഇഡിയുടെ പരാമർശം.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു.

200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള്‍ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു.