entertainment

കോടിയേരി അറിയാതെ വെടിവയ്പ് നടത്താന്‍ അന്ന് പൊലീസ് രാജ് അല്ലായിരുന്നു, മാലികിന് വിമര്‍ശനം

ഫഹദദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ മാലിക് കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തെ ചൊല്ലി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തലസ്ഥാനത്തെ നടുക്കിയ ബീമാപള്ളി വെടിവയ്പാണ് ചിത്രത്തിന്റെ പശ്ചാത്തലമായി മാറുന്നത്. ഈ സാഹചര്യത്തില്‍ അന്നത്തെ ഇടതുസര്‍ക്കാരിനെ വെള്ളപൂശുകയാണ് ചിത്രമെന്നാണ് പലരുടെയും ആരോപണം.

ഇതേ വിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തി. സിപിഎമ്മിനെ വെള്ള പൂശാനുള്ള ശ്രമമാണ് നടന്നതെന്ന് കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പുകളും ട്രോളുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുബിന്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ബീമാപള്ളി വെടിവയ്പ്പ് വെറും കഥ അല്ല, കേരളത്തിലെ മുസ്ലിങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓര്‍ഗനൈസ്ഡ് കലാപമാണ്. അന്ന് പൊലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കോടിയേരി ബാലകൃഷണനാണ്. ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ പൊലീസ് തന്നിഷ്ടത്തില്‍ വെടിവയ്ക്ക് നടത്താന്‍ ഇവിടെ പോലീസ് രാജ് ഒന്നുമല്ല നിലനില്‍ക്കുന്നത്. വേട്ടയാടിച്ചവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്ക്. വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത എതിര്‍ക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്, മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തല്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ബീമാപള്ളി വെടിവയ്പ്പ് വെറും കഥ അല്ല, കേരളത്തിലെ മുസ്‌ലിംകളെ ക്രൂരമായി വേട്ടയാടിയ ഒരു ഓര്‍ഗനൈസ്ഡ് കലാപമാണ്. അവിടെ പോലീസ് നടത്തിയ നരഹത്യ ഒരു കാലത്തും നീതീകരിക്കാവുന്നതുമല്ല. അന്ന് പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരി ബാലകൃഷണനാണ്. ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ പൊലീസ് തന്നിഷ്ടത്തില്‍ വെടിവയ്ക്ക് നടത്താന്‍ ഇവിടെ പോലീസ് രാജ് ഒന്നുമല്ല നിലനില്‍ക്കുന്നത്. സിനിമയില്‍ കാണിക്കുന്നത് പോലെ സ്ഥലം എംഎല്‍എ ഇസ്‌ലാം യൂണിയന്‍ ലീഗിന്റെ ആളല്ല. ആ എംഎല്‍എയുടെ പാര്‍ട്ടി/മുന്നണി തന്നെയാണ് ഓഖി സമയത്തു കേരളം ഭരിച്ചിരുന്നത്.

സിനിമയെ സിനിമയായി കാണാന്‍ പഠിക്കൂ എന്ന് പറയുന്നവര്‍ ബീമാപള്ളി വെടിവയ്പ്പ് അറിയാഞ്ഞിട്ടാണോ? അറിഞ്ഞിട്ടില്ല എങ്കില്‍ അവരോട് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ആ വെടിവയ്പ്പില്‍ ആദ്യം കൊല്ലപ്പെട്ടത് ആരാണെന്ന് അറിയോ? കടപ്പുറത്ത് ക്രിക്കറ്റ് കളിച്ചിരുന്ന 16 വയസുള്ള ഒരു കൊച്ചു പയ്യന്‍. ഈ കുട്ടിയെ കലാപം നടന്ന സ്ഥലത്തേക്ക് പോലീസ് വലിച്ചിഴച്ച് കൊണ്ടു പോയതിന്റെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചതിന്റെയും ഒക്കെ ദൃശ്യങ്ങള്‍ ഒക്കെ അന്നേ മീഡിയയില്‍ വന്നതാണ്. വേട്ടയാടിച്ചവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്ക്. വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ ഒക്കെ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

ഇതിന് മറുപടിയായി, ഇങ്ങനെ ചെയ്യാന്‍ സിനിമക്കാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചേക്കാം. തീര്‍ച്ചയായും ഉണ്ട്. അതിനകത്ത് ആരും കൈ കടത്തുന്നില്ല. നാളെ ഗാന്ധിജിയെ കൊന്നത് നെഹ്‌റു ആണെന്ന് പറഞ്ഞു സംഘികള്‍ ഇതുപോലെ ഒരു സിനിമ ഇറക്കിയാല്‍ അതും ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ദൃശ്യം എന്ന സിനിമയില്‍ പറയുന്ന പോലെ, ജനങ്ങളെ ഏറ്റവും വേഗത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രോപഗാണ്ട സിനിമകള്‍ എതിര്‍ക്കുന്നത്. അത് മാത്രമല്ല, ഇവിടെ ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കുറ്റക്കാര്‍ ആക്കി എന്ന വലിയൊരു മോശം പ്രവര്‍ത്തി കൂടെ ഇതിനകത്തുണ്ട്. അതുകൊണ്ട് തന്നെ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറയുന്നു. ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കുറ്റക്കാര്‍ ആക്കുന്ന ഇത്തരം സിനിമകള്‍ എതിര്‍ക്കുക തന്നെ വേണം..

Karma News Network

Recent Posts

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

5 mins ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

8 mins ago

വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകള്‍ ജോലിക്കു പോകുന്നത്- സയീദ് അന്‍വർ

സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍.…

17 mins ago

ഗുണ്ടകളുടെ ആവേശപ്പാർട്ടി, കുറ്റൂർ അനൂപിനെതിരെ പൊലീസ് കേസ്, പണി കിട്ടി

തൃശൂർ : ജയിൽ മോചിതനായി എത്തിയ ഗുണ്ടാനേതാവിനെ വരവേൽക്കുകയും അത് റീലാക്കി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ…

36 mins ago

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണി ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ഒളിച്ചോടി

ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ്…

51 mins ago

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

ന്യൂഡൽഹി : രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39…

1 hour ago