Home kerala മുകേഷും ചിന്ത ജെറോമും വിവാഹിതരാകുന്നെന്ന് വ്യാജ വാർത്ത, നടപടി സ്വീകരിക്കുമെന്ന് മാതൃഭൂമി

മുകേഷും ചിന്ത ജെറോമും വിവാഹിതരാകുന്നെന്ന് വ്യാജ വാർത്ത, നടപടി സ്വീകരിക്കുമെന്ന് മാതൃഭൂമി

നർത്തകി മേതിൽ ദേവികയുമായി പിരിഞ്ഞതിനുശേഷം നടനും കൊല്ലം എംഎൽഎയുമായ എം. മുകേഷ് വീണ്ടും വിവാഹിതനാകുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രചാരണം നടക്കാറുണ്ട്. ഇപ്പോൾ മുകേഷും യുവജന കമ്മിഷൻ ചെയർപെഴ്‌സൺ ചിന്താ ജെറോമും തമ്മിൽ വിവാഹിതരാകുന്നു എന്ന രീതിയിലാണ് പ്രചാരണം

മാതൃഭൂമിയുടെ വാർത്താ പോസ്റ്റർ എന്ന തരത്തിലാണ് വ്യാജൻ വാർത്ത പ്രചരിക്കുന്നത്. 2022ലും ഇതേ വ്യാജവാർത്ത പ്രചരിച്ചിരുന്നു. വിവാഹ മംഗളാശംസകൾ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പലരും വ്യാജ വാർത്ത പങ്കുവയ്ക്കുന്നുണ്ട്. 2017-ൽ ചിന്ത തൻറെ ഫേസ്ബുക്കിൽ ഓണാശംസ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുവരെയും അപഹസിച്ചുകൊണ്ടുള്ള കമൻറുകളാണ് ഓരോ പോസ്റ്റുകൾക്ക് താഴെയും വരുന്നത്.

ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. മാതൃഭൂമിയുടെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് മാതൃഭൂമി അറിയിച്ചു