കോവിഡ് ഉപവകഭേദം ജെഎൻ1 കേരളത്തിൽ, കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു

ന്യൂഡല്‍ഹി. യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ അതിവേഗത്തില്‍ പടരുകയും ചെയ്ത കോവിഡിന്റെ വകഭേദം ജെഎന്‍ 1 കേരളത്തില്‍ സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജെഎന്‍1 സ്ഥിരീകരിച്ചതോടെ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയത് 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ്.

നിലവില്‍ ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. നവംബര്‍ 18ന് സ്ഥിരീകരിച്ച സാംപിളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഫലം ലഭ്യമായത്. അതേസമയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയ്യു.

പുതിയ സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി. വിദേശത്തു നിന്നും എത്തുന്നവര്‍ ധാരളം ഉള്ള കേരളത്തില്‍ ജാഗ്രത ശക്തമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ കോവിഡ് കേസുകള്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളതാണെന്നും കാര്യമായ ചികിത്സകൂടാതെ ഭേദമാകുന്നതാണെന്നും ഐസിഎംആര്‍.