topnews

കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, മൂത്തമകനെ ജീവനോടെ കെട്ടിത്തൂക്കി, ഇളയ കുട്ടികളെ കൊലപ്പെടുത്തിയ ശേഷവും, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ

കണ്ണൂർ: രണ്ടാം വിവാഹത്തിന് പിന്നാലെ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർ പുറത്ത്. കൊലപ്പെടുത്തുന്നതിന് മുമ്പ് മക്കൾക്ക് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകിയെന്നും മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയത്, ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂര്‍ ചെറുപുഴയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ ഇന്നലെയാണ് ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാജിയും ശ്രീജയും കഴിഞ്ഞ 16നാണ് വിവാഹി​തരായത്. നിയമപരമായി മുൻവി​വാഹബന്ധം ഇരുവരും വേർപെടുത്തിയിട്ടില്ല. വീട് ഒഴി​യണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകി​യ പരാതി​യി​ൽ ഇന്നലെ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയി​ൽ രണ്ട് മക്കളുണ്ട്.’മക്കളെ കൊന്നു, ഞങ്ങളും മരിക്കുന്നു” എന്ന് യുവതി വെളുപ്പി​ന് 5.30ഓടെ ചെറുപുഴ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

യുവതിയുടെ ഫോൺ വന്ന് 15 മിനിറ്റിനുള്ളിൽ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ശ്രീജയുടെ മുൻ ഭർത്താവി​ന്റെ പേരിലുള്ള വീട് ഒഴിഞ്ഞു കാെടുക്കണമെന്ന പരാതി​യി​ൽ പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അഞ്ചു പേരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷാജിയും ശ്രീജയും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു.

Karma News Network

Recent Posts

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

10 mins ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

36 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

1 hour ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

1 hour ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

2 hours ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

2 hours ago