kerala

കണ്ണനെ ഒമ്പതാം മാസത്തില്‍ കവര്‍ന്നെടുത്ത ദൈവം കടം വീട്ടിയത് നാല് പിഞ്ചോമനകളെ നല്‍കി

ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ കേള്‍ക്കുമ്പോള്‍ കുറച്ച് അതിശയോക്തി തോന്നിയേക്കാം… എന്നാല്‍ മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും അത് അതിശയോക്തിയല്ല യാഘാര്‍ത്ഥ്യമാണ്.   2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്. ഒരു കുഞ്ഞിനെ തന്നെ നോക്കുവാന്‍ വളരെ കഷ്ടപ്പാട് ആയിരിക്കും, ആ സമയത്ത് നാലു കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുന്നുവെന്ന് ആലോചിക്കുമ്പോള്‍ കാണുന്നവര്‍ക്ക് അതിശയം മാത്രമേ തോന്നുകയുള്ളൂ.

അദ്രിക, ആത്മിക, അനാമിക, അവനിക എന്നീ നാല് പെണ്‍മക്കള്‍ ജനിച്ചത്. ഇവര്‍ ജനിക്കുന്നതിനു മുന്‍പ് വളരെ വിഷമകരമായ സാഹചര്യത്തിലൂടെയായിരുന്നും രതീഷും സൊമ്യയും കടന്നുപോയത്. സൗമ്യ ആദ്യം ഗര്‍ഭിണി ആവുകയും പിന്നീട് ഒമ്പതാം മാസത്തില്‍ ആ കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു. കുട്ടി നഷ്ടപ്പെട്ടതോടെ തുടര്‍ന്ന് സൗമ്യ ആകെ തളര്‍ന്നു, അവളെ കൂടുതല്‍ തളര്‍ത്തിയത് ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍ ആയിരുന്നു. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷം ആണ് സൗമ്യ വീണ്ടും ഗര്‍ഭിണിയായത്., ഒന്നിനെ ദൈവം എടുത്തപ്പോള്‍ പകരം നാലു കുഞ്ഞുങ്ങളെയാണ് ദൈവം തനിക്കു നല്‍കാന്‍ പോകുന്നത് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷവും ഒപ്പം വല്ലാത്തൊരു ഉല്‍ക്കണ്ഠയും തോന്നിയിരുന്നു.ഗര്‍ഭിണിയായപ്പോള്‍ ഒരുപാട് കഷ്ടതകള്‍ സൗമ്യ അനുഭവിച്ചു, നാല് കുഞ്ഞുങ്ങള്‍ ആയതു കൊണ്ടുതന്നെ ഗര്‍ഭപാത്രത്തില്‍ സ്റ്റിച്ച് ഇടുകയും, ശരീരഭാരം കൂടി വന്നതോടെ ചോറ് ഒഴിവാക്കേണ്ടി വരുകയും പിന്നീട് പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചു ജീവിക്കേണ്ടി വന്നു. ഒടുവില്‍ നാലു കുഞ്ഞുങ്ങളും സുരക്ഷിതരായി ജനനം കൊണ്ടപ്പോള്‍ ഇത്രയുംകാലം അനുഭവിച്ച കഷ്ടപ്പാട് എല്ലാം തന്നെ അവര്‍ക്ക് മാറിക്കിട്ടി.

നാലു കുഞ്ഞുങ്ങളെ നോക്കുവാന്‍ ബുദ്ധിമുട്ട് അല്ലേ എന്ന് ചോദിക്കുന്നവരോട്, കുഞ്ഞുങ്ങള്‍ ഒരിക്കലും അവള്‍ക്ക് ബുദ്ധിമുട്ടല്ല എന്നും, ഇതൊന്നും അവള്‍ക്ക് ജോലിയായി തോന്നുകയില്ല എന്നുമാണ് സൗമ്യയുടെ മറുപടി.

Karma News Network

Recent Posts

തേക്കാൻ ഇതെന്താ ഭിത്തിയോ? ഷൈന്‍ ടോം തേച്ചിട്ടു പോയോയെന്ന കമന്റിന് തനുജയുടെ മറുപടി

വിവാഹ നിശ്ചയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയും ഭാവിവധു തനൂജയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍. ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇന്‍സ്റ്റഗ്രാം…

20 mins ago

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സംഘട്ടനം, യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പേരാമ്പ്ര∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ സംഘട്ടനത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്. തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ്…

37 mins ago

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന്‍ മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ്…

1 hour ago

ചിഹ്നവും പോകും ചിറ്റപ്പനും പോകും , കൂടിക്കാഴ്ചയുടെ പുതിയ വെളിപ്പെടുത്തൽ

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി ചർച്ചകൾ നടന്നത് 3 തവണ ,അവസാനചര്‍ച്ച നടന്നത് ജനുവരി…

2 hours ago

ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചില്ല, നാദാപുരത്ത് പരാതിയുമായി നാലുപേർ

നാദാപുരം∙ ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പരാതിയുമായി നാലുപേർ രം​ഗത്ത്.…

2 hours ago

വർഷാ വിനോദിനെ പ്രേമിച്ചു ആയിശയാക്കി ,വീണ്ടും ലവ് ജിഹാദ്

പ്രേമിക്കാൻ വർഷാ വിനോദ് മതി, പക്ഷേ കല്യാണം കഴിക്കാൻ ആയിശാ മർവ തന്നെ വേണം. ലവ് ജിഹാദും കേരളം സ്റ്റോറിയും…

3 hours ago