more

‘ഓര്‍ഗാസം പൂര്‍ണമായും കിട്ടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഭാര്യമാര്‍ ഉണ്ട്

ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശാരീരിക ബന്ധം. വളരെ അമൂല്യമായ ഒന്നാണ് ലൈംഗീകത എന്ന് പലരും പറഞ്ഞിട്ടുണ്ട്. തൃപ്തിപെടുത്താത്ത ലൈംഗികത ദാമ്പത്യ  ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം. ലൈംഗിക സംതൃപ്തി പൂര്‍ണമായും കിട്ടാത്ത നിരവധി ഭാര്യമാര്‍ ഉണ്ടെന്ന് പറയുകയാണ് സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ കല മോഹന്‍.

ലംഗിക സംതൃപ്തി പൂര്‍ണമായും കിട്ടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഒട്ടേറെ ഭാര്യമാര്‍ ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്. മനഃശാസ്ത്രജ്ഞ ആയ ഞാന്‍ ഇതെല്ലാം പറയുമ്പോൾ കല്ലേറു കിട്ടും എന്നും എന്നാൽ ചില കാര്യങ്ങൾ കുടുംബ ജീവിതം നയിക്കുന്നവരെ ഉപദേശിക്കാതെ വയ്യെന്നും കലാ മോഹൻ പറയുന്നു.
മേൽ വിഷയത്തിൽ ലൈംഗികത ദാമ്പത്യ  ജീവിതത്തിന്റെ താളം തെറ്റലിൽ ഉണ്ടാകുന്ന  തലവേദന നിരന്തരം കേള്‍ക്കുന്ന പരാതിയാണ്.. അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ അത് സ്ത്രീയുടെ അന്തസ്സിനു യോജിക്കില്ല എന്നൊരു വിശ്വാസം ആണിനും പെണ്ണിനും ഉണ്ട്.. അതിന്റെതായ പിരിമുറുക്കങ്ങള്‍ ആണ് തനിക്കെന്നും, കൗണ്‍സലിംഗ് സമയത്തു തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇന്ന് സ്ത്രീകള്‍ക്കുണ്ട് എന്നത് വലിയ കാര്യമാണ് ,കലാ മോഹന്റെ വാക്കുകളിലേക്ക്

ഒരു പത്രവാർത്ത ഉദ്ധരിച്ചുകൊണ്ടാണ്‌ കലാ മോഹൻ കാര്യങ്ങൾ വിശദീകരിക്കുന്നത്.സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെ കുറിച്ചും അത് നിഷേധിക്കുമ്പോള്‍ അവള്‍ക്കു ഉണ്ടാകുന്ന മാനസിക സങ്കര്ഷത്തെ കുറിച്ചും, മനഃശാസ്ത്രജ്ഞ ആയ ഞാന്‍ എഴുതിയാലും കല്ലേറ് ഉറപ്പാണ്.. എന്റെ തൊഴില്‍ എന്തെന്ന് അവിടെ നോക്കില്ല.. എന്റെ വ്യക്തിപരമായ കാര്യമായി അതിനെ മാറ്റിമറിക്കാനാണ് കൂടുതല്‍ താല്പര്യം തോന്നുക.. എന്നാലും പറഞ്ഞോട്ടെ.. വാര്‍ത്തയില്‍ കണ്ട പോലത്തെ നീക്കങ്ങള്‍ കേരളത്തിലെ സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കേണ്ട ഈ നൂറ്റാണ്ടിലൊന്നും. പക്ഷെ,( ORGASM )ലൈംഗിക സംതൃപ്തി പൂര്‍ണമായും കിട്ടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഒട്ടേറെ ഭാര്യമാര്‍ ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന മൈഗ്രൈന്‍ തലവേദന നിരന്തരം കേള്‍ക്കുന്ന പരാതിയാണ്.. അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ അത് സ്ത്രീയുടെ അന്തസ്സിനു യോജിക്കില്ല എന്നൊരു വിശ്വാസം ആണിനും പെണ്ണിനും ഉണ്ട്.. അതിന്റെതായ പിരിമുറുക്കങ്ങള്‍ ആണ് തനിക്കെന്നും, കൗണ്‍സലിംഗ് സമയത്തു തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇന്ന് സ്ത്രീകള്‍ക്കുണ്ട് എന്നത് വലിയ കാര്യമാണ്.. തലച്ചോറ് കത്തിപ്പിടിയ്ക്കുന്ന പോലെ എന്നാണ് ഒരു സ്ത്രീ ആ അവസ്ഥയെ പറ്റി പറഞ്ഞത്…

Oneway ട്രാഫിക് പോലെയാണ് ദാമ്പത്യത്തിലെ ലൈംഗികത എന്ന് പരാതി കൂടുതലാണ്.. രതിമൂര്‍ച്ച എന്തെന്ന് വര്ഷങ്ങളായി അറിയാതെ, അങ്ങനെ തന്നെ ജീവിതം മുന്നോട്ട് പോകുന്ന പെണ്ണിന് ലൈംഗിക വിരക്തി വന്നാലത് അതിശയം ഇല്ല.. സ്ത്രീയെ എത്രമാത്രം അധിക്ഷേപിച്ചു ആക്ഷേപം പറയുന്നുവോ, അവരെ വാഴ്ത്തുന്ന ഒരു സമൂഹം നമുക്കിടയില്‍ ഉള്ളടുത്തോളം, സ്ത്രീയുടെ ശരീരത്തിന്റെ, അവളുടെ മനസ്സിന്റെ മുഖ്യമായ ഒരു പ്രശ്‌നമായി ഒരിക്കലും ലൈംഗികതയെ കാണാന്‍ കപടസദാചാരവാദികള്‍ തയ്യാറാകില്ല… അവള്‍ ജീന്‍സ് ഇടുന്നത് ആണല്ലോ ആദ്യത്തെ പ്രശ്‌നം.. ഇനി അത് കൊണ്ടാണ് sex ആസ്വദിക്കാന്‍ കഴിയാത്തത് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ണ്ണമായ്..

ആഹാരം പോലെ, വെള്ളം പോലെ മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യമാണ് രതിയും.. ആണിനും പെണ്ണിനും… ലൈംഗികതയില്‍, സ്ത്രീയുടെ മനസ്സ് പലതരത്തില്‍ ആണ്.. ഒരുവള്‍, അവള്‍ക്കു sex എന്നാല്‍ പ്രണയവും സ്‌നേഹവും ആണ്.. അവള്‍ സ്‌നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചു നില്‍ക്കുക ആണെങ്കില്‍, അവളുടെ പുരുഷന്റെ സന്തോഷവും സംതൃപ്തിയും മാത്രമേ നോക്കു.. അതാണവളുടെ ഓര്‍ഗാസം… അവളുടെ ജന്മം അവിടെ സഫലം.. അവള്‍ക്കു രതിമൂര്‍ച്ച അവന്റെ വിയര്‍പ്പില്‍ ഉമ്മ കൊടുത്തു കിടക്കുന്നതാണ്.. ആ നെഞ്ചില്‍ കൈതലം ചേര്‍ത്ത് വെയ്ക്കുന്ന നിമിഷങ്ങളാണ് സ്വര്‍ഗ്ഗം… അവനൊന്നു ചേര്‍ത്ത് പിടിച്ചു നെറുകയില്‍ ഉമ്മ തരുന്നതാണ് പുണ്യം.. എന്റെ പെണ്ണേ, ഞാനുണ്ട് നിന്റെ ഒപ്പം.. ഞാനില്ലേ കൂടെ എന്ന് പറയുന്ന നിമിഷമാണ് അവള്‍ക്കു എല്ലാമെല്ലാം. ..

അടുത്തവള്‍, അവള്‍ നിശ്ശബ്ദയാകും, അനുസരണശീല ഉള്ളവളാകും, എന്ന് വെച്ചു അവള്‍ മനസ്സ് കൊണ്ട് പൊറുക്കുന്നവള്‍ ആകില്ല.. അവള്‍ക്കു നിഷേധിക്കുന്ന വലിയ സുഖത്തെ അവള്‍ പകയോടെ മനസ്സില്‍ കുറിക്കും.. എന്നിട്ട് സംതൃപ്തി അഭിനയിച്ചു ആ നിമിഷം കടന്ന് പോകും.. പുറമേ യാതൊരു. പരാതിയും പരിഭവവും ഇല്ലാതെ മനസ്സ് കൊണ്ട് അകലം പാലിച്ചു സമൂഹത്തിനു വേണ്ടി പതിവ്രത ആയി അവനൊപ്പം നില്‍ക്കും.. അഭിനയം എന്ന കല വശത്താക്കിയവള്‍.. ഇരുണ്ട നൈരാശ്യപൂര്‍ണ്ണമായ തടവറയില്‍ നിന്നും പെട്ടൊന്നൊരുനാള്‍ അവള്‍ സ്വയം ചങ്ങല പൊട്ടിച്ചെറിയും.. ചുരുക്കം ചിലരെങ്കിലും വിഭ്രാന്തിയി തടസ്സമായി നില്‍ക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ കൊന്നു കളയും.. എത്രയോ കേസുകള്‍ അങ്ങനെ കാണുന്നില്ലേ? ഇനി ഒരു കൂട്ടര്‍ ഉണ്ട്.. ഒഴുക്കിനൊത്ത് പോകുന്നവര്‍.. കൊടുക്കാനുമില്ല, നേടാനുമില്ല… എല്ലാം ഒരു യന്ത്രികത.. പച്ചയായ മനസ്സിന്റെ അവസ്ഥയില്‍ ഏത് സ്ത്രീയാണ് കുലസ്ത്രീ, ആരാണ് ഫെമിനിച്ചി എന്ന് തിരിച്ചറിയാനുള്ള കഴിവ് ഒരു കൊലകൊമ്പനും ഇല്ല…

Karma News Network

Recent Posts

പോലീസ് തകർത്ത എന്റെ മുഖം പ്ളാസ്റ്റിക് സർജറിയിലൂടെയാണ്‌ ശരിയാക്കിയത്- ശോഭ സുരേന്ദ്രൻ

പാർട്ടി പറയുന്ന ഏത് ദൗത്യവും ഏറ്റെടുത്തിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഇപ്പോൾ മത്സരിക്കുന്നത് ആറാമത്തെ ജില്ലയിലാണ്. എല്ലാ ജില്ലയിലും വോട്ട് ശതമാനം…

31 mins ago

പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളർത്തുന്നതിനോട് യോജിപ്പില്ല- ൗപൂർണിമ ഇന്ദ്രജിത്ത്

പെൺകുട്ടികളെ സംബന്ധിച്ച ഒരു ചോദ്യവും അതിന് പൂർണിമ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജനറേഷനിലെ കുട്ടികൾ വിവാഹം കഴിക്കില്ല, അല്ലെങ്കിൽ…

1 hour ago

ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ചരക്കുകപ്പല്‍ ഉടൻ വിട്ടയയ്ക്കും, ഔദ്യോഗിക സ്ഥിരീകരണം

ടെഹ്‌റാന്‍: ഹുർമുസ് കടലിടുക്കിൽ നിന്ന് ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യമന്ത്രാലയമാണ് . തടവിലുള്ളവര്‍ക്ക്…

2 hours ago

മാസങ്ങളോളം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച്…

2 hours ago

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പാവുമ്പോൾ ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് സ്ഥിരമാണ്, യോഗി ആദിത്യനാഥ്

ലക്‌നൗ: പരാജയപ്പെടുമെന്ന് ഉറപ്പിച്ചപ്പോൾ ഇൻഡി സഖ്യം ഇവിഎമ്മിനെതിരെ കുപ്രചരണം നടത്തുകയാണ്,ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാലറ്റ്…

2 hours ago

ഈശ്വര വിശ്വാസിയാണ്, എല്ലാം ദൈവം കാത്തുക്കൊളളും, സുരേഷ് ​ഗോപി

വോട്ടെടുപ്പു കഴിഞ്ഞതോടെ തന്റെ ആത്മവിശ്വാസം ഇരട്ടിയായെന്ന് തുറന്നു പറഞ്ഞു നടനും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി . എല്ലാം ദൈവം…

2 hours ago