entertainment

ഇന്ത്യയെ അറിയുന്ന ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും, ഹരീഷ് പേരടി

വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച്‌ നിരവധി സമൂഹമാദ്ധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്തിരുന്നു.

സാങ്കേതിക വിദ്യ പണിമുടക്കിയപ്പോള്‍ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തില്‍,സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍ എന്നാണ് ഈ സംഭവത്തില്‍ നരേന്ദ്ര മോദിയെ നടന്‍ ഹരീഷ് പേരടി വിശേഷിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നെഹ്റുജി …ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം…പക്ഷെ ഇന്ന് നിങ്ങളെ ഓര്‍ക്കാതെ പോയാല്‍ ഞാന്‍ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവും… സാങ്കേതിക വിദ്യ പണിമുടക്കിയപ്പോള്‍ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തില്‍, സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍.. ലോകരക്ഷ്ട്രങ്ങള്‍ക്കുമുന്നില്‍ മുഴുവന്‍ ഇന്ത്യക്കാരും പ്രതിമകളായി പോയ നിമിഷം …നെഹറുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റല്‍ ഇന്ത്യായെന്നാണ്.. ക്ഷ്മിക്കുക…’Discovery Of India’ ഇന്ത്യയെ കണ്ടെത്താന്‍. ഇന്ത്യയെ അറിയുന്ന ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ ഇനിയും പെടാപാട്പെടും..ലാല്‍സലാം

Karma News Network

Recent Posts

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

43 mins ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

48 mins ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

1 hour ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

2 hours ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

2 hours ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

3 hours ago