Home entertainment മുസ്ലിമിന്റെ രാജ്യസ്നേഹവും, ദളിതന്റെ അര്‍ഹതയും, പെണ്ണിന്റെ സ്വഭാവഗുണവും ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാദ്ധ്യമാവില്ല

മുസ്ലിമിന്റെ രാജ്യസ്നേഹവും, ദളിതന്റെ അര്‍ഹതയും, പെണ്ണിന്റെ സ്വഭാവഗുണവും ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാദ്ധ്യമാവില്ല

ടി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് എതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മുഹമ്മദ് ഷമിയുടെ സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ വാരി വിതറപ്പെടുന്ന വര്‍ഗീയ വെറുപ്പ് കാണുമ്പോള്‍ മനം പിരട്ടുന്നു എന്ന് ഹരീഷ് കുറിച്ചു.

മുസ്ലിമിന്റെ രാജ്യസ്നേഹവും, ദളിതന്റെ അര്‍ഹതയും, പെണ്ണിന്റെ സ്വഭാവഗുണവും തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാദ്ധ്യമാവില്ല എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയ്ക്കെതിരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടു കൊടുത്തിരുന്നു. കളിയിലെ പരാജയത്തിന് പിന്നാലെ ഷമിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവും, അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.