ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറിലുണ്ടാകും- സിന്ധു കൃഷ്ണ

കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉള്‍പ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. മൂത്ത ആളായ അഹാനയെ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.സിനിമകളില്‍ സജീവമായി നില്‍ക്കുകയാണ് അഹാന കൃഷ്ണ. സഹോദരിമാരായ ദിയയും ഇഷാനിയും അന്‍സിഹകയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദിയയ്ക്ക് ധാരാളം ആരാധകരുണ്ട്.

ദിയയുടെയും അശ്വിന്റെയും വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഇപ്പോള്‍ ദിയയുടെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സിന്ധു കൃഷ്ണ കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ ഇതേക്കുറിച്ച് സിന്ധു കൃഷ്ണ പറയുന്നുമുണ്ട്. സെപ്റ്റംബറിലായിരിക്കും വിവാഹമെന്നാണ് സിന്ധു പറഞ്ഞത്. ഈ വീഡിയോ സ്‌റ്റോറിയായി ദിയ പങ്കുവെച്ചു.

നേരത്തെ തന്റെ വിവാഹം സെപ്റ്റംബറിലായിരിക്കുമെന്ന സൂചന ദിയയും നല്‍കിയിരുന്നു. സിന്ധു കൂടി പറഞ്ഞതോടെ വിവാഹം എന്നാണെന്ന് ഉറപ്പായി. സെപ്റ്റംബറില്‍ വിവാഹം നടക്കാന്‍ തന്നെയാണ് സാധ്യത എന്നുമാണ് പുറത്ത് വരുന്ന വിവരം.