![jimni](https://thekarmanews.com/wp-content/uploads/2024/05/jimni.webp)
പ്രേമലുവിന്റെ ഗംഭീര വിജയം മമിത ബൈജുവിനെ താരമാക്കി മാറ്റി. പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മമിത ഇപ്പോൾ. മാരുതി സുസുക്കി ജിംനിയാണ് മമിത സ്വന്തമാക്കിയത്. കൈനെറ്റിക് യെല്ലോ കളർ നിറത്തിലുള്ള ജിംനിയാണിത്. ഇതിന്റെ റൂഫ് ബ്ലൂയിഷ് ബ്ലാക്ക് ഷെയ്ഡ് ഫിനിഷിൽ ഉള്ളതാണ്.
നഗരത്തില്‍ ഓടിക്കാന്‍ യോജിച്ച ഓഫ് റോഡ് വാഹനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഇണങ്ങിയ വാഹനങ്ങളിലൊന്നാണ് ജിംനി. ഓഫ് റോഡ് വാഹനങ്ങളുടെ വലിപ്പും വച്ചു നോക്കുമ്പോൾ കൂട്ടത്തില്‍ വലുപ്പം കുറവ് ജിംനിക്കാണ്. അതിനാൽ തന്നെ തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ വഴികളിലുമെല്ലാം ഈസിയായി ഡ്രൈവ് ചെയ്ത് പോവാനാവും.
ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഹെഡ്ലാംപ് വാഷേഴ്സ്, പവര്‍ ഫോള്‍ഡബിള്‍ ഒആര്‍വിഎം, 1.5 ലിറ്റര്‍ പെട്രോള്‍ എൻജിൻ എന്നിവയാണ് ഇവയുടെ പ്രത്യേകത. 12.72 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വില വരുന്നത്.