ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ- അഞ്ജു പാർവതി

സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന് നടക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് പറയുന്ന എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമാ നടനാണ് വിനായകൻ. വൃത്തികെട്ട നാവ് ആയുധമാക്കി വേണ്ടാതീനം പറയാൻ വേണ്ടി സെലിബ്രിറ്റി സ്റ്റാറ്റസ് കൊടുത്ത് അവരോധിച്ചിരിക്കുന്ന ആരുടെയോ ഒക്കെ കയ്യിലെ വെറും ചട്ടുകം മാത്രമാണയാളെന്നാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പറയുന്നത്.

കുറിപ്പിങ്ങനെ

ഇടതോരം ചേർന്ന് നടക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് പറയുന്ന എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമാ നടനാണ് വിനായകൻ. വൃത്തികെട്ട നാവ് ആയുധമാക്കി വേണ്ടാതീനം പറയാൻ വേണ്ടി സെലിബ്രിറ്റി സ്റ്റാറ്റസ് കൊടുത്ത് അവരോധിച്ചിരിക്കുന്ന ആരുടെയോ ഒക്കെ കയ്യിലെ വെറും ചട്ടുകം മാത്രമാണയാൾ. പുഴു സിനിമ വിവാദം ഇടതുപക്ഷ മേലാളന്മാരുടെ തനിക്കൊണം വെളിച്ചത്ത് കൊണ്ടുവന്നേക്കാം എന്നായപ്പോൾ അയാളെ ഇറക്കി കളിച്ച രണ്ട് പൊറാട്ട് നാടകങ്ങൾ ആയിരുന്നു കല്പാത്തി അമ്പലത്തിൽ അയാൾ കാണിച്ചു കൂടിയ പോക്രിത്തരവും ഇപ്പോൾ സന്തോഷ്‌ ജോർജ്ജ് കുളങ്ങരയ്ക്ക് എതിരെയുള്ള പ്രസ്താവനയും.

കല്പാത്തിയിലെ ജനങ്ങളുടെ സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രം കരണം പുകയാതെ, ഷേപ്പ് മാറാതെ തിരിച്ചെത്തിയ സെലിബ്രിറ്റി ആണയാൾ. പാതിരാത്രിക്ക് അടിച്ചിട്ട അമ്പലനടയിൽ ചെന്ന് ഈശ്വരനെ കാണണം, അമ്പലം തുറക്കൂ എന്ന് പറയാൻ അയാൾക്ക് ധൈര്യം കിട്ടിയത് ആ മതം ഇത് വരേയ്ക്കും പാലിച്ചു പോരുന്ന സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രം. ഇതേ ആവശ്യവുമായി ഇയാൾ അടച്ചിട്ട മസ്ജിദ് തുറക്കണം എന്നോ മറ്റോ പറഞ്ഞിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഒന്നും വേണ്ട അടച്ചിട്ട ബിവറേജിന് മുന്നിൽ പോയി ഈ ഷോ ഇറക്കിയെങ്കിൽ മോണ ഇരുന്ന് വീണ വായിച്ചേനെ. ഒരു ജാതിക്കളി ഇറക്കി കളിക്കാൻ നോക്കിയ തേർഡ് റേറ്റ് ഡ്രാമ കല്പാത്തിയിൽ പൊളിഞ്ഞു പാളീസ് ആയപ്പോൾ നേരെ അങ്ങട് സന്തോഷ്‌ ജോർജ്ജ് കുളങ്ങരയ്ക്ക് നേരെ കുതിര കയറി.

മുതുകു കേരള ഭരണം എടുത്ത് തലയ്ക്ക് മേലെ ഒട്ടിച്ചു വച്ച് സ്തുതി ഗീതങ്ങൾ പാടി ഇവിടുത്തെ എല്ലാ ഉഡായിപ്പ് സംഗതികൾക്കും വിദേശ രാജ്യവുമായി ബന്ധപ്പെടുത്തി ഹൈ റാങ്ക് കൊടുക്കുമ്പോൾ സകലമാന അന്തംസും ആർത്തു വിളിക്കും. യൂറോപ്പിൽ കുടുംബ സമേതം നമ്മുടെ നികുതിപ്പണം എടുത്ത് വിദേശ യാത്ര പോകുന്ന കമ്മി നേതാക്കൾ അവിടുത്തെ പുതിയ പരീക്ഷണങ്ങൾ ഇവിടെ കൊണ്ട് വന്ന് പരീക്ഷിക്കുമ്പോൾ ആഹാ ആ ഡച്ച് സിസ്റ്റം നമുക്കും വേണം എന്ന് ആർത്തു വിളിക്കാൻ മടിയില്ല അന്തംസിന്. എന്നാൽ ലോകം മുഴുവൻ സഞ്ചരിച്ച ലോക സഞ്ചാരി ആയ ഒരാൾ ഇവിടുത്തെ ജനതയുടെ ജീവിത നിലവാരങ്ങളെയും, സാഹചര്യങ്ങളെയും, ചിന്താഗതികളെയുമൊക്കെ താരതമ്യം ചെയ്യും. അത് സ്വാഭാവികം. അതിൽ അപ്രിയ സത്യങ്ങൾ ഉണ്ടെങ്കിൽ, അത് വീർപ്പിച്ചു നിറുത്തിയ കേരള മോഡൽ വികസനത്തെ കുത്തിപ്പൊട്ടിക്കുന്നു എന്ന് വരുമ്പോൾ ഉടൻ എടുത്ത് കൊടുക്കും നേരത്തെ റെഡിയാക്കി വച്ചിരിക്കുന്ന സംസ്ഥാന ദ്രോഹി കുപ്പായം.

വിനായകന് എതിരെ എന്തെങ്കിലും പറഞ്ഞുപ്പോയാൽ ഉടൻ ഇറക്കും ഇടത് ലിബറൽ ഫേക്കുകൾ വിനാശകരമായ ജാതി കാർഡ്. ആ കാർഡ് ഒന്നുക്കൊണ്ട് മാത്രം കേരളീയ സമൂഹത്തെ നോക്കി എന്ത്‌ വേണ്ടാതീനവും കാട്ടാൻ ഉള്ള ലൈസൻസ് ഉണ്ട് ഈ നടന് സത്യത്തിൽ അയാൾ പൊതുസമൂഹത്തെ നോക്കി പരിഹസിക്കുകയാണ്