Home entertainment വിവാഹം നിശ്ചയിച്ചതിൽ പിന്നെ ‘നാഷണൽ ക്രഷ്’ രശ്മിക മന്ദാനയുടെ വിവാഹം മുടങ്ങിയതെങ്ങനെ? സംഭവിച്ചത് ഇതാണ്.

വിവാഹം നിശ്ചയിച്ചതിൽ പിന്നെ ‘നാഷണൽ ക്രഷ്’ രശ്മിക മന്ദാനയുടെ വിവാഹം മുടങ്ങിയതെങ്ങനെ? സംഭവിച്ചത് ഇതാണ്.

 

തെന്നിന്ത്യയിൽ പ്രത്യേകിച്ച് വാണിജ്യ സിനിമകളിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നായികയായ രശ്മിക മന്ദാന, ചുരുങ്ങിയ വർഷത്തിനുള്ളിൽ നാഷണൽ ക്രഷ് എന്ന ലേബലിൽ ആണ് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ളത്. അല്ലു അർജുന്റെ പുഷ്പയിലെ നായികാ വേഷത്തോട് കൂടിയാണ് നടിയുടെ പ്രശസ്തി പാൻ ഇന്ത്യാ തലത്തിൽ ഉയർന്നത്. നിലവിൽ ബോളിവുഡിൽ നിന്നും രശ്മികയ്ക്ക് നിരവധി ഓഫറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2016 ൽ കന്നഡ സിനിമയായ കിരിക് പാർട്ടിയിലൂടെ അരങ്ങേറ്റം കുറിച്ച രശ്മിക ചുരുങ്ങിയ വർഷത്തിനുള്ളിൽ ദേശീയ ശ്രദ്ധ നേടുകയായിരുന്നു.

ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളുടെ വിജയത്തോടെ ഹിറ്റ് നായികയായി രശ്മിക വളരുകയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ രശ്മിക ഇടം നേടി. നാല് കോടി രൂപയോളമാണ് ഒരു സിനിമക്ക് രശ്മിക ഇന്ന് വാങ്ങുന്നത്. പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ 8 കോടിക്കും 10 കോടിക്കും ഇടയിലാണ് നടിയുടെ പ്രതിഫലമെന്നാണ് ബോളിവുഡ് ഹം​ഗാമയുടെ റിപ്പോർട്ട് പറയുന്നത്. ഒരുപക്ഷെ തെന്നിന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നായിക രശ്മിക മന്ദാന ആണെന്നും പറയാം.

കരിയറിലെ ഏറ്റവും മികച്ച സമയത്താണ് രശ്മിക സിനിമാ മേഖലയിൽ നിന്ന് മാറി വിവാ​ഹം കഴിക്കാനൊരുങ്ങുന്നത്. അതെ തുടർന്ന് വിവാഹ നിശ്ചയവും കഴിഞ്ഞു. പക്ഷെ വിവാഹം മാത്രം നടന്നില്ല. ഇരു കൂട്ടരും സംയുക്തമായി തന്നെ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. കന്നഡ നടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയെ ആയിരുന്നു രശ്മിക വിവാഹം കഴിക്കാനിരുന്നത്. നടിയുടെ ആദ്യ ചിത്രമായ കിരിക് പാർട്ടിയിലെ നായകനായിരുന്നു രക്ഷിത്. ഷൂട്ടിം​ഗിനിടെ പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. 2017 ജൂലൈ മൂന്നിന് ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ നിശ്ചയം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ വിവാഹത്തിൽ നിന്നും ഇരുവരും പിന്തിരിഞ്ഞു.

രശ്മികയ്ക്ക് ഈ സമയത്ത് തെലുങ്ക് സിനിമയിൽ നിന്നും നിരന്തരം ഓഫറുകളും വന്നിരുന്നു. വിവാഹ നിശ്ചയ സമയത്ത് നടിക്ക് 21 വയസ്സായിരുന്നു പ്രായം. തെന്നിന്ത്യയിൽ നായിക നടിയായി ഉയരാൻ എല്ലാ സാധ്യതകളുമുള്ള രശ്മിക ഇപ്പോൾ വിവാഹം കഴിക്കുന്നത് അനുചിതമാണെന്ന് പല ദിക്കുകളിൽ നിന്നും നടിക്ക് ഉപദേശം ലഭിച്ചതായാണ് സാൻഡൽവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട്.

കരിയറിൽ ശ്രദ്ധ കൊടുക്കാൻ വേണ്ടി ഒടുവിൽ നടി വിവാഹം വേണ്ടെന്ന് വെക്കുക യും വരനും വിവാഹത്തിൽ നിന്ന് പിൻമാറുകയുമായിരുന്നു. വ്യക്തിപരമായ വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു രശ്മിക അന്ന് എടുത്തതെന്നും എന്നാൽ നടി കരിയറിന് പ്രാമുഖ്യം നൽകാൻ തീരുമാനിക്കുകയായിരുന്നെന്നുമാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയത്. പിന്നാലെ രശ്മികയ്ക്കെതിരെ പല പ്രചരണങ്ങളും വന്നു. എന്നാൽ ഇതിനെതിരെ വിവാഹം കഴിക്കാനിരുന്ന രക്ഷിത് ഷെട്ടി തന്നെ രംഗത്ത് വന്നു.

രണ്ട് വർഷത്തിലേറെ കാലം രശ്മികയെ അടുത്തറിഞ്ഞയാളാണ് ഞാൻ. രശ്മികയെക്കുറിച്ച് നിങ്ങൾക്ക് പലതരം അഭിപ്രായങ്ങയിരിക്കാം. അതിന് നിങ്ങളെ കുറ്റം പറയാൻ പറ്റില്ല. കാരണം അങ്ങനെയാണ് സംഭവങ്ങൾ പുറമേക്ക് കാണുന്നത്. അവളെ നിങ്ങളേക്കാളും നന്നായി എനിക്കറിയാം. ഈ സംഭവത്തിൽ മറ്റ് പല ഘടകങ്ങളും ഉണ്ട്. രശ്മികയ്ക്ക് സമാധാനം നൽകുക എന്നായിരുന്നു രക്ഷിത് ഷെട്ടിയുടെ പ്രതികരണം. ശേഷം ഈ വിവാദങ്ങൾ കെട്ടടങ്ങി. പിന്നീട് കരിയറിലേക്ക് ശ്രദ്ധ കൊടുത്ത രശ്മിക ബോളിവുഡിൽ മിഷൻ മഞ്ജു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറക്കാനൊരുങ്ങുകയാണ്. ചിത്രത്തിലെ നായകൻ സിദ്ധാർത്ഥ് മൽഹോത്രയാണ്.