പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; വിചാരാണ നീണ്ടാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാം

നടിയെ ആക്രമിച്ചക്കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് കോടതി പറഞ്ഞു. എന്നാല്‍ കേസിലെ വിചാരാണ നീണ്ടാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. അതിജീവിത പോലീസിലും കോടതിയിലും നല്‍കിയ മൊഴിയില്‍ സുനിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പ്രതിയെന്നും അത് കൊണ്ട് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജയിലില്‍ കഴിയുന്ന കേസിലെ ഏക പ്രതിയാണ് താനെന്നും കേസിന്റെ വിചാരണ വൈകുന്നതും കാണിച്ചാണ് പ്രതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വിചാരണ വൈകുന്നതിനാല്‍ രണ്ടാം പ്രതി മാര്‍ട്ടിന് കോടതി ജാമ്യം നല്‍കിയിരുന്നു.