വോട്ട് ചെയ്യാൻ ഓടിയെത്തി സിനിമാ താരങ്ങൾ, ഫഹദ് എത്തിയത് പിതാവിനൊപ്പം, ടൊവിനോയും വോട്ട് രേഖപ്പെടുത്തി

അഭിനയത്തിരക്കുകൾക്കിടയിലും നിരവധി സിനിമാതാരങ്ങളും ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴയിൽ ജില്ലാ കളക്ടറുടെ വസതിക്ക് സമീപമുളള പോളിംഗ് ബൂത്തിലാണ് നടൻ ഫഹദ് ഫാസിൽ വോട്ട് ചെയ്യാനായി എത്തിയത്. കൊച്ചിയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം ഇവിടെയെത്തിയത്. പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമാണ് ഫഹദ് വോട്ട് ചെയ്യാനെത്തിയത്. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയക്ക് എറാണാകുളത്താണ് വോട്ട്.

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരത്തെ പോളിംഗ് ബൂത്തിൽ രാവിലെയോടെയെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.