social issues

അമ്മൂമ്മ കൂട്ട ബലാത്സം​ഗത്തിനിരയായത് നമ്മുടെ സാംസ്ക്കാരിക കേരളത്തിലാണ്- ജോമോൾ

75 വയസ്സുകാരിയായ വൃദ്ധയെ മൂന്നു പേർ ചേർന്ന് അതി ക്രൂരമായി പീഡിപ്പിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി… മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരത. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.75 വയസ്സുള്ള അമ്മൂമ്മയെയാണ് കൂട്ടബലാൽസംഗം ചെയ്തത്.. അമ്മൂമ്മയുടെ ശരീരം മുഴുവനും സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ചിരിക്കുകയാണ്.. ജനനേന്ദ്രിയത്തിൽ മാരകായുധം കുത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചിരിക്കുകയാണ്.. കോലഞ്ചേരിയിലാണ്.. നമ്മുടെ സാംസ്കാരിക കേരളത്തിലാണ്. എന്നാണ് ജോമോൾ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

5 വയസ്സുള്ള അമ്മൂമ്മയെയാണ് കൂട്ടബലാൽസംഗം ചെയ്തത്.. നമ്മുടെ സാംസ്കാരിക കേരളത്തിലാണ്… കോലഞ്ചേരിയിലാണ്.. അമ്മൂമ്മയുടെ ശരീരം മുഴുവനും സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ചിരിക്കുകയാണ്.. ജനനേന്ദ്രിയത്തിൽ മാരകായുധം കുത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചിരിക്കുകയാണ്.. ദില്ലിയിലോ, ഉത്തർപ്രദേശിലോ, കാശ്മീരിലോ അല്ല.. നമ്മുടെ കേരളത്തിൽ..സാംസ്കാരീക കേരളത്തിൽ.. ലൈംഗീക വൈകൃതങ്ങളെ മാനസീകരോഗമായി കൂടെ കൂട്ടിയ ഒരു കൂട്ടം ആളുകളുണ്ട്..അവിടെയും ഇവിടെയും ഒക്കെയായി നമുക്കിടയിൽ തന്നെ.. അത്തരം ആളുകളെ പൊതു ഇടങ്ങളിലും, സ്ത്രീകളുടെ സോഷ്യൽ മീഡീയാ ഇടങ്ങളിലും ഒക്കെ കാണാം.. പെണ്ണിനെ, പെണ്ണായി ജനിച്ചതുകൊണ്ട് കേവലം ലൈംഗീക വസ്തുക്കളായി മാത്രം കാണുന്ന പടുജൻമങ്ങളെ.. അവർക്ക് അവരുടെ ലൈംഗീക കുത്തിക്കഴപ്പുതീർക്കാനായി മാത്രമുള്ള മാംസപിണ്ഡങ്ങളായി മാത്രം പെണ്ണിനെ കണക്കാക്കുന്ന പടുജൻമങ്ങൾ..
മാസങ്ങളുടെ വളർച്ച മാത്രമുള്ള കുഞ്ഞായാലും, വന്ദ്യ വയോധികയായാലും അവർക്കൊരുപോലെ..

ഇത്തരം നികൃഷ്ട പടുക്കളെ ജനം കൈകാര്യം ചെയ്യണം.. നിയമത്തിന് മുന്നിലേക്ക് വിട്ടുകൊടുത്ത്, സ്റ്റേറ്റിന്റെ ബാധ്യതയാക്കി, നമ്മുടെ പണം കൊണ്ട് തീറ്റി പോറ്റി മിനുക്കി മെഴുപ്പിച്ചെടുക്കരുത്.. അരിഞ്ഞു തള്ളണം അവന്റെയൊക്കെ ആണത്തക്കോലുകൾ.. കോലഞ്ചേരിയിലെ ക്രിമിനലുകളുടെ മാത്രമല്ല.. പെണ്ണിനെ ഭോഗവസ്തുവായി മാത്രം കരുതുന്ന സകല മക്കളുടേയും.. അല്ലാത്ത പക്ഷം ഇനിയും നിരവധി കോലഞ്ചേരികൾ ആവർത്തിക്കപ്പെടും.. സകലതും സഹിച്ച് ജീവിക്കേണ്ടവളല്ല പെണ്ണ്.. അവൾ സർവ്വം സഹയല്ല.. മനുസ്മൃതിയും, ഖുറാനും ഇടക്കം സകല മതകിത്താബുകളിലും പറഞ്ഞുവെച്ചതല്ല പെണ്ണിന്റെ ജീവിതം.. ഇതൊക്കെയാണ് യഥാർത്ഥ കേരള സമൂഹം. അവസരം കിട്ടിയിയർ ക്രൂരത കാട്ടി കൂട്ടി, ആ അമ്മൂമ്മയുടെ പെൺശരീരത്തിൽ.. അവസരം കിട്ടാത്തവരും, അവസരത്തിനായി കാത്തിരിക്കുന്നവരും ഇനിയുമുണ്ട് ഒരുപാട്.. അവർ ഇരകൾക്കായി, പെണ്ണുടലുകൾക്കായി കാത്തിരിക്കുകയാണ്.. നമുക്കിടയിൽ തന്നെ.. നമ്മുടെ പരിസരങ്ങളിൽ തന്നെ..

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

19 mins ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

55 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

2 hours ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

2 hours ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

2 hours ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

2 hours ago