trending

കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ, കുറിപ്പ്

കാൻസറിനോട് പടപൊരുതുന്ന ജിൻസി ബിനു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രണ്ടാമത്തെ കു‍ഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാൻസറെന്ന വില്ലൻ ജിൻസിയിൽ പടിമുറുക്കിയിരുന്നു. ഇപ്പോളിതാ കാൻസറിനിടയിൽ നടത്തിയ സർജറികളെക്കുറിച്ച് കുറിക്കുകയാണ് ജിൻസി. കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പിൽ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടിയാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ക്യാൻസർ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളിൽ…..ഒന്നിൽ നിന്നുള്ള കടമെടുക്കൽ….ആ അനുഭവം വായിച്ചപ്പോൾ ഇത് എഴുതാതിരിക്കാൻ കഴിഞ്ഞില്ല….കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പിൽ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി…..ബോധം തെളിയുമ്പോ…..ദേ…. പോയി….പകുതി RCC യിൽ ഓപ്പറേഷൻ തീയതി തീരുമാനിച്ചപ്പോൾ മുതൽ… മനസിൽ….ഓ…. ഇത്…. വല്യ കാര്യൊന്നുല്ല….രണ്ടു സിസേറിയൻ…..പിന്നൊരു ലാപ്രോസ്കോപി…. ഇതൊക്കെ സഹിച്ചെങ്കി പിന്നെ…ഇതെന്തോന്ന് ആ ധൈര്യത്തിലങ്ങട്ട് പോയി സർജറിചെക്കപ്പിനു വന്ന എല്ലാ ഡോക്ടർമാരും എനിക്ക് പ്രതീക്ഷ തന്നുകൊണ്ടിരുന്നു….കീമോ ചെയ്തപ്പോ ട്യൂമറൊക്കെ ചുരുങ്ങീട്ടുണ്ട്…..അതുമാത്രം റീമൂവ് ചെയ്യാനാ നോക്കുന്നത്…. പേടിക്കണ്ടാട്ടോ

ഇതൊക്കെ സർവ്വസാധാരണമല്ലേ….രോഗം വന്നാൽ ഇതല്ലേ പറ്റൂ…. ന്ന് പറയും അന്നത്തെ മരവിപ്പ് വർഷങ്ങൾക്കിപ്പുറവും….അങ്ങനെ തന്നെ…. പക്ഷേ….മനസിനെ നുമ്മ നല്ല തല്ലുകൊടുത്ത് പറഞ്ഞു പഠിപ്പിച്ചു… ഇവിടം….. ഇങ്ങനെയാണ്….ന്ന് എന്നാലും…. ഇടയ്ക്കിടെ….. ചില കടുത്ത ഓർമപ്പെടുത്തലുകളുണ്ട്….തണുപ്പിടങ്ങളുള്ള കുളിനേരവും….എല്ലാ കുറവുകളും മറച്ചൊരുങ്ങുന്ന ചമയമുറികളിലും പക്ഷേ….ഈ തകർച്ചയിലേക്ക് വീഴാതെ കൈപിടിച്ച ദൈവദൂതനെ പറ്റി പ്രിയപ്പെട്ട ലിജിചേച്ചിയുടെ വാക്കുകൾ

“മുന്നിലിരിക്കുന്ന രോഗി അന്യനല്ല എന്ന തിരിച്ചറിവിൽ ചികിത്സയിലുടനീളം കരുതലിന്റെ , സാന്ത്വനത്തിന്റെ ചേർത്തുപിടിക്കലുമായിമാരകരോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ … ഡോ. ബോബൻ തോമസ്, കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ& പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , താൻ പഠിച്ച അറിവുകളുടെയും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത പുത്തൻ അറിവുകളുടെയും കരുത്തിൽ സർജറിയല്ല കീമോയാണ് ആദ്യം വേണ്ടത് എന്ന ഡോക്ടറുടെ തീരുമാനം എന്റെ മനസിൽ ഡോക്ടറിലുള്ള വിശ്വാസം പതിന്മടങ്ങായി ഉയർത്തി. കീമോയും റേഡിയേഷനും എല്ലാം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ കീറിമുറിക്കപ്പെടാത്ത ശരീരവുമായി ആരോഗ്യത്തോടെ ഞാൻ ഓടി നടക്കുന്നുവെങ്കിൽ അത് ഡോ. ബോബന്റെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രം.. #കീറിമുറിച്ച്_ വികൃതമാക്കപ്പെടാത്ത_ ശരീരം_നിങ്ങൾക്ക്_ദൈവം_അനുവദിച്ചുതന്നിട്ടുണ്ടെങ്കിൽ #അതൊരു_ മഹാഭാഗ്യമെന്നു_ വിശ്വസിച്ച്_ ഈശ്വരനോട്_നന്ദി_പറഞ്ഞോളൂ

Karma News Network

Recent Posts

ടെക്കി നഗരം ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് ചെയ്തില്ല

ഇന്ത്യയിലേ ഏറ്റവും പരിഷ്കൃത നഗരവും മേഡേൺ സിറ്റിയും എന്നും അറിയപ്പെടുന്ന ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് രേഖപ്പെടുത്തിയില്ല. കർണ്ണാടക തലസ്ഥാനത്ത്…

14 mins ago

മുഖം ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, ഫുൾ ​ഗട്ടറായല്ലോ, മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

മലയാള സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങളിലുടെ കടന്നുപോകുമ്പോഴും ദിലീപെന്ന നടനെ സ്നേഹിക്കുന്ന ആരാധകർ…

33 mins ago

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ : ഇരുചക്രവാഹനത്തിൽ പോകവെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിക്കുകയായിരുന്നു.…

1 hour ago

മലയാളി നഴ്സിന്റെ കുടുബത്തിന് ആശ്വാസവുമായി ഗവർണർ ആനന്ദബോസെത്തി

ഒമാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്സ് കൊല്ലം സ്വദേശിനി ഷർജ ഇല്യാസിന്റെ വീട്ടിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.…

1 hour ago

മണിപ്പൂരിൽ വെടിവയ്പ്പ്, സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലും രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ…

2 hours ago

കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേര്‍ക്ക് പരുക്ക്

കോഴിക്കോട്∙ കടലുണ്ടിയിൽ സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു…

2 hours ago