entertainment

വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും സീരിയൽ നിർത്തുന്നു എന്ന് കേട്ടപ്പോൾ ഷോക്ക് ആയിപ്പോയി, ജിഷിൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

പ്രിൻസ് രാജകുമാരനും ഡയാന രാജകുമാരിയും പിണങ്ങി നിൽക്കുവാണെന്ന് വിചാരിക്കണ്ട. വർണ്ണപ്പകിട്ട് സീരിയലിലെ ദയയും ഉണ്ണിമുകുന്ദനും . പതിവിന് വിപരീതമായി ഒരു മുഴുനീള കോമഡി character ആണ് എനിക്ക് വർണ്ണപ്പകിട്ടിൽ ലഭിച്ചത്. സുഹൃത്തുക്കളുടെ നല്ല അഭിപ്രായവും ലഭിച്ചു. Lockdown കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോർത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വർണ്ണപ്പകിട്ട് നിർത്താൻ പോകുന്നു എന്ന വാർത്ത കേട്ടത്. വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും ഈ സീരിയൽ നിർത്തുന്നു എന്ന് കേട്ടപ്പോൾ ഷോക്ക് ആയിപ്പോയി. യൂട്യൂബിൽ എപ്പിസോഡിന് താഴെ ഈ സീരിയൽ ഇഷ്ടപ്പെടുന്ന ആൾക്കാരുടെ നൂറു കണക്കിന് കമന്റ്സ് കാണാറുണ്ട്.

എന്നിട്ടും എന്താണ് കാരണം എന്ന് അറിയുന്നില്ല. ഒരു turkish സീരിസിന്റെ റീമേക്ക് ആയിരുന്നു Magic Frames പ്രൊഡ്യൂസ് ചെയ്ത് Binu Vellathooval ഡയറക്റ്റ് ചെയ്യുന്ന വർണ്ണപ്പകിട്ട് എന്ന സീരിയൽ. പതിവ് സീരിയൽ pattern വിട്ട് കളർഫുൾ ആയ ഒരു പ്രണയ കഥ. ഒരു സീരിയൽ ആകുമ്പോൾ കഥയിലേക്ക് കടക്കാൻ മിനിമം 50 എപ്പിസോഡ് എങ്കിലും വേണം. ആ കടമ്പ കടന്ന് കഥയിലേക്ക് കടക്കുന്ന ഈ സമയത്ത് സീരിയൽ നിർത്തരുതേ എന്നൊരു റിക്വസ്റ്റ് @suryatv യുടെ മുന്നിൽ വെക്കുകയാണ്. നല്ലൊരു time സ്ലോട്ടിൽ (9മണി) നൂറു എപ്പിസോഡുകൾ കൂടി തുടരാൻ അനുവാദം കിട്ടിയാൽ നമ്മുടെ സീരിയൽ റേറ്റിംഗ് തിരിച്ചു പിടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നൊരു പ്രധാന കാര്യം, യൂട്യൂബിൽ ഈ സീരിയൽ ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നുണ്ട്. പക്ഷെ അവർ അത് യൂട്യൂബിൽ കാണാതെ ടീവി യിൽ നിർദ്ധിഷ്ട സമയത്ത് കണ്ടാലേ റേറ്റിംഗിൽ അത് count ആകൂ. എന്തായാലും #bringbackvarnapakittu എന്ന hash ടാഗോടു കൂടിയ ഈ ക്യാമ്പയിനിൽ, നമ്മുടെ സീരിയലിലെ എല്ലാ സഹപ്രവർത്തകരോടുമൊപ്പം ഞാനും പങ്കാളി ആകുന്നു. ഈ സീരിയൽ ഇഷ്ടപ്പെടുന്ന നിങ്ങളും ഈ ഹാഷ്ടാഗ് use ചെയ്ത് പങ്കാളികൾ ആകണേ. Surya TV നമ്മുടെ ഈ അപേക്ഷ തള്ളിക്കളയില്ല എന്ന് പ്രത്യാശിക്കാം

Note: ഈ പോസ്റ്റിനു bad കമന്റ്‌ ഇടാൻ വരുന്നവരോട് ഒരു വാക്ക്. സീരിയൽ എന്ന് പറഞ്ഞാൽ ആർട്ടിസ്റ്റുകൾ മാത്രമല്ല. ക്യാമറയ്ക്കു പുറകിൽ നിൽക്കുന്ന ഒരു പറ്റം ആൾക്കാരുടെ കൂടെ പ്രയത്നവും അവരുടെ അന്നവുമാണ്. എല്ലാവരെയും പോലെ കഷ്ടപ്പെടുന്ന ഒരു വിഭാഗം. അത് മനസ്സിലാക്കുമല്ലോ. അല്ലേ

Karma News Network

Recent Posts

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

3 mins ago

ബിരിയാണി കടകളിൽ പൂച്ചകളെ ചാക്കിൽ കെട്ടി എത്തിക്കുന്നു,  15 ലധികം പൂച്ചകളെ കണ്ടെത്തി, ജാഗ്രത വേണം

ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.…

8 mins ago

സൂര്യാഘാതമേറ്റ് വീണ്ടും മരണം, മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ്…

21 mins ago

വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ…

41 mins ago

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

54 mins ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

1 hour ago