entertainment

എന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, സലിം കുമാറിനോട് മാപ്പ് ചോദിച്ച് ജ്യോതി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതി കൃഷ്ണ.ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്ത് ത്തെുന്നത്.പിന്നീട് ഗോഡ് ഫോര്‍ സെയില്‍,ഇത് പാതിരാമണല്‍,ലൈഫ് ഓഫ് ജോസൂട്ടി,മൂന്നാം നാള്‍ ഞായറാഴ്ച തുടങ്ങിയ ചിത്രങ്ങളില്‍ നടി സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.2017 നവംബര്‍ 19നാണ് നടി വിവാഹിതയാകുന്നത്.രാധികയുടെ സഹോദരന്‍ അരുണ്‍ രാജയാണ് ഭര്‍ത്താവ്.വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി.ഇപ്പോള്‍ പുതിയൊരു ചലഞ്ചുമായാണ് നടി എത്തിയിരിക്കുന്നത്.പറയാതിരുന്ന,അല്ലെങ്കില്‍ ഈഗോ കാരണം ഉള്ളിലൊതുക്കിയ സോറികള്‍ തുറന്നു പറയാനാണ് താരം ആവശ്യപ്പെടുന്നത്.

‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്.2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി.എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്.ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്.നല്ല രീതിയിലുള്ള വഴക്കായി മാറി.വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല.അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല.അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു.ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു.പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു.എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്.

പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം.ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു.എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു.അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല.ഈ അവസരം അതിനായി വിനിയോഗിക്കുന്നു.എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു.’ജ്യോതികൃഷ്ണ പറഞ്ഞു.

Karma News Network

Recent Posts

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

24 mins ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

46 mins ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

55 mins ago

വയനാട്ടിൽ കാട്ടാന ആക്രമണം, നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു

പനമരം : നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ്…

59 mins ago

ജൂൺ 3 ന് സ്കൂളുകൾ തുറക്കും, മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്ന മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു…

1 hour ago

ബാറിൽ തമ്മിൽ തല്ലി യുവാക്കൾ, യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു, മാംസം അടർന്നുപോയി

പത്തനംതിട്ട : ബാർ പരിസരത്തുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തികാവ് സ്വദേശികളായ വിഷ്ണു,…

1 hour ago