kerala

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു, വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വൈകി, അഫ്‌സല്‍ തിരികെ പിടിച്ചത് ജീവന്‍

കണ്ണൂര്‍: കരിപ്പൂരില്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന്റെ ഞെട്ടലിലാണ് കേരളം. 18 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കോവിഡ് ഭീതിയില്‍ നിന്നും ഏത് വിധേനയും കയ്യില്‍ കിട്ടിയതുമായി നാടെത്താന്‍ കാത്തിരുന്നവര്‍. ദുബായില്‍ നിന്നും വിമാനത്തിലേക്ക് കയറുമ്പോള്‍ ഏവര്‍ക്കും നാട്ടിലേക്ക് തിരിക്കുന്നതിന്റെ ആശ്വാസമായിരുന്നു. എന്നാല്‍ ഒടുവില്‍ ഇത്രയും വലിയ ദുരന്തത്തിലേക്ക് ഇത് നയിക്കപ്പെടും എന്ന് ആരും കരുതുയിരിക്കില്ല.

എന്നാല്‍ വിമാനത്തില്‍ കയറാന്‍ സാധിക്കാതെ ജീവന്‍ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കണ്ണൂര്‍ മട്ടന്നൂര്‍ പെരിയാട്ടില്‍ പാറമ്മല്‍ അഫ്‌സല്‍ എന്ന 27 കാരന്‍. വിമാനത്തില്‍ കയറാന്‍ സാധിക്കാഞ്ഞത് അഫ്‌സലിന് രക്ഷയായി. ദുബായില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തില്‍ കയറാനായി വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതാണ് അഫ്‌സലിന് തുണയായത്.

വിവാഹം നിശ്ചയിച്ച് വിവാഹ ചടങ്ങുകള്‍ക്കായി നാട്ടിലെക്ക് പുറപ്പെടാനായിരുന്നു അഫ്‌സലിന്റെ പദ്ധതി. കാഞ്ഞങ്ങാട് സ്വദേശിനിയുമായാണ് അഫ്‌സലിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടെയാണ് 27കാരനായ അഫ്‌സലിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്.

തന്റെ വീസ കാലാവധി അവസാനിച്ച വിവരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അഫ്‌സല്‍ അറിയുന്നത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എടുക്കാന്‍ വേണ്ടി താമസ സ്ഥവത്തേക്ക് തിരികെ പോയി. തുടര്‍ന്ന് തിരികെ എത്തിയപ്പോള്‍ വിമാനം പുറപ്പെട്ടരുന്നു. ഒരു വര്‍ഷം മുമ്പാണ് അഫ്‌സല്‍ അബുദാബിയില്‍ ജോലിക്ക് എത്തിയത്. വിമാനം അപകടത്തില്‍ പെട്ട വിവരം അറിഞ്ഞ് പലരും അഫ്‌സലിനെ ബന്ധപ്പെട്ടു. ജീവന്‍ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ യുവാവ്.

Karma News Network

Recent Posts

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

8 mins ago

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

23 mins ago

ബിരിയാണി കടകളിൽ പൂച്ചകളെ ചാക്കിൽ കെട്ടി എത്തിക്കുന്നു,  15 ലധികം പൂച്ചകളെ കണ്ടെത്തി, ജാഗ്രത വേണം

ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.…

28 mins ago

സൂര്യാഘാതമേറ്റ് വീണ്ടും മരണം, മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ്…

41 mins ago

വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ…

1 hour ago

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

1 hour ago