entertainment

ലെസ്ബിയൻ പ്രമേയമായ ‘ഹോളി വൂണ്ട്; ട്രെയ്‌ലർ റിലീസായി, ആഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയൻ പ്രണയത്തിൻ്റെ പ്രമേയത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഏറെ വിവാദങ്ങൾക്കും ഭീഷണികൾക്കും ശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Karma News Network

Recent Posts

സിദ്ധാ‍ർഥന്റെ മരണം, വ്യക്തതയുണ്ടാക്കാന്‍ ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്‌ധോപദേശം തേടി സിബിഐ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ദുരൂഹതയുടെ ചുരുൾ അഴിക്കാൻ ഡൽഹി എയിംസിനെ സമീപിച്ചിരിക്കുകയാണ് CBI.…

14 mins ago

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജ നടത്തി മോഹൻലാൽ

കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ…

14 mins ago

നിയന്ത്രണങ്ങൾ ഫലം കാണുന്നു, വൈദ്യുതി ഉപഭോഗത്തിൽ നേരിയ ഇടിവ്

തിരുവനന്തപുരം : കെഎസ്ഈബി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ…

15 mins ago

ഉണ്ണി ആർ സാറേ, വിനായകൻ സാറിനോട് വേണ്ട, മനസിലായോ സാറേ, ഉണ്ണി ആറിനെതിരെ വിനായകൻ

എഴുത്തുകാരൻ ഉണ്ണി ആറിൻ്റെ പരാമർശത്തിനെതിരെ പരിഹാസവുമായി നടൻ വിനായകൻ രം​ഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകനെ…

49 mins ago

ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാട്, മാത്യു കുഴൽനാടനെതിരെ FIR രജിസ്റ്റർചെയ്ത് വിജിലൻസ്

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം…

51 mins ago

ഷവർമയിൽ നിന്ന് വിഷബാധ, ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു

മുംബൈ : ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്‌സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയിൽ…

1 hour ago