topnews

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മറ്റന്നാള്‍ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.

വിമാനം, റെയില്‍വേ, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്.

ഗര്‍ഭിണികള്‍‌ക്കും രോഗികള്‍ക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണില്‍ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയില്‍ കയറാവൂം എന്നും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രതീരുമാനം വരുന്നതിന് മുന്‍പെ തന്നെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. കേരളവും മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു.

Karma News Network

Recent Posts

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

4 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

29 mins ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

37 mins ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

1 hour ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

1 hour ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

1 hour ago