entertainment

മരിക്കുന്നതിന്റെ തലേ ദിവസം വരെ മോനിഷയെ ഒരുക്കിവിട്ടിരുന്നു- അനില

മലയാള സിനിമാ ലോകത്തിന്റെ തീരാ നഷ്ടമായിരുന്നു മോനിഷയുടെ മരണം. മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാര്‍ അപകടത്തില്‍ മോനിഷ മരണപ്പെടുന്നത്. ആ വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. മോനിഷയെ മരിക്കുന്നതിന്റെ തലേ ദിവസവും ഒരുക്കിയതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില.

എന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ള ചിത്രങ്ങള്‍ എല്ലാം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ലോക് ഡൗണ്‍ കാലത്ത് വെറുതേ പഴയ ആല്‍ബം മറിച്ചു നോക്കിയപ്പോള്‍ കണ്ണില്‍ ആദ്യം പതിഞ്ഞത് മോനിഷയുടെ ചിത്രമാണ്. എന്റെ അത്രയും പ്രിയപ്പെട്ട മകളായിരുന്നു മോനിഷ. ഇത്രയും നല്ല മുടിയുള്ള സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ ഇതുവരെ ഞാന്‍ കണ്ട് മുട്ടിയിട്ടില്ല എന്നതാണ് സത്യം.

മരിക്കുന്നതിന് തലേന്ന് കൂടി തിരുവനന്തപുരത്തെ എന്റെ പാര്‍ലറില്‍ അമ്മയും മകളും കൂടി വന്നു. ബാംഗ്ലൂര്‍ പോവുകയാണ്. തിരിച്ച് വന്നതിന് ശേഷം വരാമെന്ന് പറഞ്ഞ് യാത്രയായി. പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോള്‍ കേള്‍ക്കുന്നത് മോനിഷ ഈ ലോകത്ത് നിന്നും പോയി എന്ന വാര്‍ത്തയാണ്. ഇപ്പോഴും അത് പറയുമ്പോള്‍ ഒരു ഷോക്ക് ആണ്. എനിക്ക് ഏറ്റവും സങ്കടം ആ അമ്മയെ കുറിച്ച് ഓര്‍ത്തിട്ടായിരുന്നു. കാരണം ഒരമ്മയും മകളെ ഇങ്ങനെ കൊണ്ട് നടക്കുന്നത് കണ്ടിട്ടില്ലെന്ന് അനില പറഞ്ഞു.

ആദ്യമായി ചെയ്ത സെലിബ്രിറ്റി വെഡ്ഡിങ് പാര്‍വതി ജയറാമിന്റേതായിരുന്നു. ഗുരുവായൂരിലെ വിവാഹത്തിനും കൊച്ചിയിലെ വിരുന്നിനുമായി പാര്‍വതിയെ അണിയിച്ചൊരുക്കിയത്. മഞ്ജു വാര്യര്‍, നയന്‍താര, പ്രിയ കുഞ്ചാക്കോ, ഗീതുമോഹന്‍ദാസ്, പാര്‍വതി ജയറാം, നസ്രിയ നസീം തുടങ്ങിയവരെയെല്ലാം അനില സുന്ദരിയാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. വിവാഹ ദിനത്തില്‍ പ്രിയ കുഞ്ചാക്കോ ബോബനെ അണിയിച്ചൊരുക്കിയതും ഞാനായിരുന്നു. കുടുംബത്തിലെ ഒരു വിവാഹം പോലെയായിരുന്നു അത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നെന്ന് അനില വ്യകതമാക്കി.

 

Karma News Network

Recent Posts

കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്.…

26 mins ago

എഎപിയുമായുള്ള സഖ്യം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള…

57 mins ago

ആലപ്പുഴയിലെ ആത്മീയ കേന്ദ്രം വഴി ബിജെപിക്ക് വോട്ട് പിടിച്ചെന്ന ആരോപണം കൃപാസനത്തെ ലക്ഷ്യം വച്ചോ?

ആലപ്പുഴയിലെ ചില ആത്മീയ കേന്ദ്രങ്ങൾ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നെന്ന് എഎം ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപാസനം…

2 hours ago

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍, ഒരാൾ കസ്റ്റഡിയില്‍

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച്…

2 hours ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും

ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി…

3 hours ago

അടിപിടി,​ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…

3 hours ago