വിവാഹം കഴിക്കാതെ ജീവിക്കുന്ന ഒട്ടേറെ നടിമാര്‍ സിനിമ മേഖലയിലുണ്ട്. ബോളിവുഡിലും ടോളിവുചിലും ഹോളിവുഡിലുമുള്ള ട്രെന്‍ഡ് മലയാള സിനിമയിലും നിലനില്‍ക്കുന്നുണ്ട്. ശക്തമായ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പല നടിമാരും പ്രായമേറെ കടന്നെങ്കിലും വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. ചിലര്‍ വിവാഹം വേണ്ടെന്ന് പറഞ്ഞ് ജീവിക്കുമ്പോള്‍ ചിലര്‍ 30 വയസു കഴിഞ്ഞിട്ടും സിനിമയില്‍ ഇനിയുമേറെ വേഷങ്ങള്‍ ചെയ്യാനുണ്ടെന്ന് തുറന്നുപറച്ചിലോടെ മനപ്പൂര്‍വ്വം വിവാഹം വൈകിപ്പിക്കുന്നു. ഇനിയും വിവാഹിതരാകാതെ കഴിയുന്ന ചില നടിമാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം
ശോഭന- മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭന വിവാഹമേ വേണ്ടെന്ന് പറഞ്ഞ് ജീവിക്കുന്ന നടിയാണ്.
ലക്ഷ്മി ഗോപാലസ്വാമി- മലയാളികള്‍ക്ക് സുപരിചിതയായ നടി ലക്ഷ്മി ഗോപാലസ്വാമിയും ഇതുവരെ കല്യാണം കഴിക്കാത്ത നടിയാണ്.
നയന്‍താര- ഇതുവരെ വിവാഹം ചെയ്യാത്ത നടിമാരില്‍ മുന്‍പന്തിയിലാണ് തെന്നിന്ത്യന്‍ നടി നയന്‍താര. മലയാളിയായ നയന്‍താരയ്ക്ക് 34 വയസ് പിന്നിട്ടെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.
ഹണി റോസ്- 30 വയസുള്ള ഹണി റോസും ഇതുവരെ വിവാഹത്തെകുറിച്ച് ഒറ്റ അക്ഷരം മിണ്ടിയിട്ടില്ല.
നിത്യ മേനോന്- മലയാളികളുടെ പ്രിയപ്പെട്ട നടിയായ നിത്യ മേനോനും 32 വയസായിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത നടിയാണ്.
രമ്യ നമ്പീശന്- പാര്‍വ്വതിക്കൊപ്പം തന്നെ ശക്തമായ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തിളങ്ങുന്ന നടിയാണ് രമ്യ നമ്പീശന്. 33 വയസായ താരവും ഇതുവരെ വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ തനിക്കൊരു പ്രണയമുണ്ടായിരുന്നെന്നും അത് അവസാനിച്ചെന്നും താരം പറഞ്ഞിരുന്നു.
അനുശ്രീ-29 വയസായ അനുശ്രീയും ഇതുവരെ ആരോടും കല്യാണക്കാര്യം പറയാത്ത നടിയാണ്. 21 വയസിലാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് കൊണ്ട് താരവും വിവാഹത്തെകുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. അതേസമയം തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതരാകുമെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.മിയ ജോര്‍ജ്ജ്- 28 വയസായിട്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കാത്ത ആളാണ് നടി മിയയും.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…