entertainment

‘എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാർത്ഥ്യമായത് പോലെ’

തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രിയതാരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം ഖുശ്ബു സുന്ദർ. അജയ് ദേവ്ഗണിനെ നേരിൽ കണ്ട സന്തോഷത്തിലാണ് ഖുശ്ബു. അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു ഷെയർ ചെയ്തിരിക്കുന്നു.

‘എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാർത്ഥ്യമായതുപോലൊരു മുഹൂർത്തമായിരുന്നു. ലാളിത്യം, വിനയം, ഡൗൺ ടു എർത്ത് മനോഭാവം എന്നിവയാൽ അദ്ദേഹം എന്നെ ഞെട്ടിച്ചു. ഈ മനുഷ്യനിൽ വ്യാജമായി ഒന്നുമില്ല. ശരിക്കും എനിക്കിതൊരു ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. എനിക്കായി നൽകിയ സമയത്തിനും ഊഷ്മളതയ്ക്കും നന്ദി. ഉടൻ തന്നെ നിങ്ങളെ വീണ്ടും കാണാൻ കാത്തിരിക്കുന്നു.’ ഖുശ്ബു കുറിച്ചിരിക്കുന്നു.

ഒരുമിച്ചു കാണുമ്പോൾ നല്ല ജോഡികളാണ് നിങ്ങൾ, ഒന്നിച്ച് അഭിനയിക്കൂ, എന്നാണ് ആരാധകർ ചിത്രത്തിന് താഴെ ഏറെ കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് വർക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഏതാണ്ട് 15 കിലോയോളം ശരീരഭാരം കുറച്ച് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരുന്നത്. മെലിഞ്ഞ് ഏറെ സുന്ദരിയായ ഖുശ്ബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

രണ്ടു മണിക്കൂർ നേരമാണ് നിത്യവും ഖുശ്ബു വർക്ക്ഔട്ട് ചെയ്യാറുള്ളത്. ഖുശ്ബു വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നു ഭാരം. ഇപ്പോൾ 79 കിലോ ആയി കുറഞ്ഞു. ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തിക്കുക എന്നതാണ് ഖുശ്ബു ലക്ഷ്യമിടുന്നത്.

ശരീര ഭാരം കുറഞ്ഞതിന്റെ കാരണം പലരും ഖുശ്ബുവിനോട് ചോദിക്കുന്നതിനെ പറ്റി 2020 ജൂണിൽ ഖുശ്ബു ഒരു ട്വീറ്റ് ചെയ്തിരുന്നു. ‘ലോക്ക്ഡൗൺ ആണ് കാരണം. 70 ദിവസമായി ആരുടെയും സഹായമില്ല.. ഒറ്റയ്ക്ക് വീട്ടിലെ എല്ലാ ജോലികളും ചെയ്യുകയായിരുന്നു; തൂത്തുവാരൽ, തുടയ്ക്കൽ, അലക്കൽ, പാചകം, ഗാർഡണിങ്, ടോയ്‌ലറ്റുകൾ വൃത്തിയാക്കൽ എന്നിവയും. തീർച്ചയായും, വ്യായാമം (യോഗ) ഒരു പ്രധാന പങ്ക് വഹിച്ചു. ഞാൻ വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ആളല്ല’ ഖുശ്ബു പറഞ്ഞിരുന്നു.

 

Karma News Network

Recent Posts

കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…

16 mins ago

മലയാളി യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു, ഭർത്താവിനെ കാണാനില്ല

തൃശൂർ : കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ…

20 mins ago

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

49 mins ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…

51 mins ago

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…

1 hour ago

ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ, പിൻസീറ്റിൽ ഗ്ലാമറസ് ലുക്കിൽ മയോനി

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും…

1 hour ago