crime

‘5 ദിവസങ്ങൾ ട്രക്കിൽ ബന്ദിയാക്കി ഭർത്താവ് അതിക്രൂരമായി മർദിച്ച യുവതി യുഎസിൽ ആത്മ‌ഹത്യ ചെയ്‌തു. ‘

എട്ടു വർഷക്കാലം ഭർത്താവിൽ നിന്ന് ക്രൂരമായ ഗാര്‍ഹിക പീഡനം നേരിട്ടുവന്ന ഇന്ത്യൻ യുവതി ഭര്‍ത്താവിനെതിരെ സാമൂഹ്യ മാധ്യമത്തിൽ ഗുരുതര ആരോപണ ങ്ങള്‍ ഉന്നയിച്ച ശേഷം യുഎസിൽ ആത്മ‌ഹത്യ ചെയ്‌തു. ന്യൂയോർക്കിലെ റിച്മണ്ടി ലുള്ള വസതിയിൽ ഓഗസ്റ്റ്‌ മൂന്നിനാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ മന്ദീപ് കൗര്‍ (30) ആണ് ആത്മ‌ഹത്യ ചെയ്തിരിക്കുന്നത്.

ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാൻ കഴിയാത്തതിനാലാണു കഠിനമായ തീരുമാനം എടുക്കുന്നതെന്നു മരണത്തിനു മുൻപ് ഇൻസ്റ്റ‍ഗ്രാമിൽ പങ്കിട്ട വിഡിയോയിൽ മന്ദീപ് കൗര്‍ പറയുന്നു. ട്രക്ക് ഡ്രൈവറായ ഇവരുടെ ഭർത്താവ് സന്ധുവും ബിജ്‌നോർ സ്വദേശിയാണ്. തന്റെ മരണത്തിനു സന്ധുവിന്റെ മാതാപിതാക്കളും ഉത്തരവാദികളാണെന്നു മന്ദീപ് കൗർ വിഡിയോയിൽ ആരോപിച്ചിട്ടുണ്ട്. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള പെൺമക്കളാണ് ഉള്ളത്.

ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കുമെതിരെ അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ഭര്‍ത്താവിനു നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്നും തന്റെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിക്കാന്‍ മനസ്സു വരാത്തതുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചുനിന്നതെന്നും മന്ദീപ് പറഞ്ഞിരിക്കുന്നു. മന്ദീപിനെ രഞ്‌ജോദ്ബീര്‍ സിങ് സന്ധു അതിക്രൂരമായി മർദിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു.

തനിക്ക് പെൺകുഞ്ഞുങ്ങളെയല്ല വേണ്ടിയിരുന്നതെന്നും ആൺകുട്ടികളെ ആഗ്രഹിച്ചിരുന്നതായും സന്ധുവിന്റെതായി പുറത്തു വന്ന ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.. ദമ്പതികളുടെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കൂടുതലും ഇക്കാര്യത്തിൽ പ്രചരിച്ച് വരുന്നത്. യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലാൻ സന്ധു ശ്രമിക്കുന്നതും ഇതുകണ്ട് പെണ്‍മക്കള്‍ കരയുന്നതും അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെടുന്നതും മറ്റൊരു വിഡിയോയിൽ കാണാം. എട്ട് വര്‍ഷം മുൻപാണ് ദമ്പതികളുടെ വിവാഹം നടക്കുന്നത്. വിവാഹത്തിനു പിറകെ ഇരുവരും യുഎസിൽ എത്തുകയായിരുന്നു.

അതിക്രമങ്ങളും ഉപദ്രവവും സന്ധു അവസാനിപ്പിക്കുമെന്നാണ് മന്ദീപ് കൗറിന്റെ കുടുംബാംഗങ്ങൾ കരുതിയിരുന്നത്. ഒരിക്കൽ മന്ദീപ് കൗറിന്റെ കുടുംബാംഗങ്ങൾ മന്ദീപിനെ ഭർത്താവ് അതിക്രൂരമായി മർദിക്കുന്ന വിഡിയോയുമായി ന്യൂയോർക്ക് പൊലീസിനെ സമീപിച്ചിരുന്നു. പക്ഷെ അഭിപ്രായ ഭിന്നതകൾ പറഞ്ഞു തീർത്ത് സന്ധുവിനൊപ്പം പോകാനാണ് മന്ദീപിനോട് അവർ പറഞ്ഞത്. മന്ദീപിന്റെ പിതാവ് ജസ്‌പാൽ സിങ്

ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു മന്ദീപിന്റെ ആധി. ഇപ്പോൾ മന്ദീപിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ സഹായിക്കണമെന്നു കേന്ദ്രസർക്കാരിനോട് ജസ്‌പാൽ സിങ് അഭ്യർത്ഥിച്ചിട്ടുണ്ട്. തന്നെ ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്ന വിഡിയോകൾ മിക്കതും മന്ദീപ് തന്നെയാണ് കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും അയച്ചത്.

‘5 ദിവസത്തോളം ട്രക്കിൽ ബന്ദിയാക്കി ഭർത്താവ് അതിക്രൂരമായി എന്നെ മർദിച്ചിട്ടുണ്ട്. ഭർതൃമാതാവ് കുടുംബത്തെ അസഭ്യം പറയുകയും എന്നെ മർദിക്കാൻ അയാളെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യും’– വിഡിയോയിൽ യുവതി പറയുന്നു. മന്ദീപിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിച്മണ്ടിൽ ഇന്ത്യൻ വംശജർ പ്രതിഷേധത്തിലാണ്. ‘ജസ്റ്റിസ് ഫോര്‍ മന്ദീപ്’എന്ന ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളിൽ ശക്തമായിരി ക്കുകയാണ്.

Karma News Network

Recent Posts

കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല, മാമോദീസ ചടങ്ങിനിടെ പള്ളീലച്ചന്‍, ഈ നാടിന് എന്തുപറ്റിയെന്ന് സാന്ദ്രാ തോമസ്

ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോൾ നടന്ന അനുഭവം പങ്കുവച്ച് നടി സാന്ദ്ര തോമസ്. പള്ളിയിലെ അച്ഛൻ നൽകിയ നിർദേശങ്ങളെ…

24 mins ago

ഗോകുലം ഗോപാലൻ സൂക്ഷിച്ചോ പെൺപുലി പിന്നാലെയുണ്ട്

ഗോകുലം ഗോപാലൻ പാവങ്ങളുടെ സ്വത്തും ഭൂമിയും തട്ടിയെടുത്താണ്‌ ഇന്നത്തേ നിലയിലേക്ക് വളർന്നത് എന്നുള്ള വിവാദം ഇപ്പോൾ വൻ ചർച്ചയാവുകയാണ്‌. ആലപ്പുഴയിലെ…

58 mins ago

പോലീസ് തകർത്ത എന്റെ മുഖം പ്ളാസ്റ്റിക് സർജറിയിലൂടെയാണ്‌ ശരിയാക്കിയത്- ശോഭ സുരേന്ദ്രൻ

പാർട്ടി പറയുന്ന ഏത് ദൗത്യവും ഏറ്റെടുത്തിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഇപ്പോൾ മത്സരിക്കുന്നത് ആറാമത്തെ ജില്ലയിലാണ്. എല്ലാ ജില്ലയിലും വോട്ട് ശതമാനം…

2 hours ago

പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളർത്തുന്നതിനോട് യോജിപ്പില്ല- ൗപൂർണിമ ഇന്ദ്രജിത്ത്

പെൺകുട്ടികളെ സംബന്ധിച്ച ഒരു ചോദ്യവും അതിന് പൂർണിമ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജനറേഷനിലെ കുട്ടികൾ വിവാഹം കഴിക്കില്ല, അല്ലെങ്കിൽ…

2 hours ago

ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ചരക്കുകപ്പല്‍ ഉടൻ വിട്ടയയ്ക്കും, ഔദ്യോഗിക സ്ഥിരീകരണം

ടെഹ്‌റാന്‍: ഹുർമുസ് കടലിടുക്കിൽ നിന്ന് ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യമന്ത്രാലയമാണ് . തടവിലുള്ളവര്‍ക്ക്…

3 hours ago

മാസങ്ങളോളം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച്…

3 hours ago