topnews

കാണാതായ യുവതിയെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീടിന് തൊട്ടടുത്ത് കാമുകന്റെ വീട്ടില്‍ നിന്നു കണ്ടെത്തി, ഞെട്ടി പോലീസും നാട്ടുകാരും

പാലക്കാട്: കാണാതായ 18കാരിയെ കണ്ടെത്തിയപ്പോള്‍ പോലീസും നാട്ടുകാരും ഒരുപോലെ ഞെട്ടിത്തരിച്ചു. കാണാതായി പത്ത് വര്‍ഷത്തിന് ശേഷമാണ് യുവതിയെ കണ്ടെത്തുന്നത്. സ്വന്തം വീടിന് കുറച്ച് അകലെ കാമുകന്റെ വീട്ടില്‍ പുറത്ത് പോലും ഇറങ്ങാതെ ഒളിച്ച് കഴിയുകായയിരുന്നു യുവതി. അയിലൂര്‍ കാരക്കാട്ടു പറമ്പ് വേലായുധന്റെ മകള്‍ സജിതയെ മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് ഇത്രയും കാലം ഒളിപ്പിച്ച് താമസിപ്പിച്ചത്.

2010 ഫെബ്രുവരിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. അന്ന് 24 വയസുണ്ടായിരുന്നു റഹ്മാനും 18കാരി സജിതയും പ്രണയത്തിലായിരുന്നു. സജിത വീടുവിട്ടിറങ്ങി റഹ്മാന്റെ അടുത്തിത്തി. ചെറിയ വീട്ടില്‍ ശൗചാലയം പോലുമില്ലാത്ത തന്റെ മുറിയില്‍ സജിതയെ റഹ്മാന്‍ താമസിപ്പിച്ചു. സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും പോലും അറിയാതെ റഹ്മാന്‍ സജിതയെ ഒരേ വീട്ടില്‍ ഒളിപ്പിച്ചു. റഹ്മാന്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേകതരം പൂട്ട് ഉപയോഗിച്ച് മുറി പൂട്ടും. ജനലിന്റെ പലക നീക്കി പുറത്തിറങ്ങാം. ഈ വഴി യുവതിക്ക് അഹാരം എത്തിച്ച് കൊടുക്കും. രാത്രിയില്‍ ആരും അറിയാതെ പുറത്ത് കടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിച്ചത്.

സജിതയെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇൗ പരാതിയുടെ അടിസ്ഥാനത്തില്‍ റഹ്മാനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കാര്യം ഒന്നും ഉണ്ടായില്ല. ഇതിനിടെ യുവാവിനെ മൂന്നു മാസം മുന്‍പു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു കഥ പുറത്തായത്. മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം.

ഇലക്ട്രീഷ്യനായ റഹ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയായിരുന്നു. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ജോലിക്ക് എന്ന് പറഞ്ഞ് പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും റഹ്മാനെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

ലോക്ക്ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്മാനെ കാണുകയായിരുന്നു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്മാനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.

Karma News Network

Recent Posts

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

39 mins ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

1 hour ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

2 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

3 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

3 hours ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

4 hours ago