entertainment

ഏഴാം മാസത്തിൽ പ്രസവിച്ചു, പ്രസവ വേദന എന്തെന്ന് അറിഞ്ഞില്ല- മിയ ജോർജ്

മലയാളികളുടെ പ്രിയ നടിയാണ് മിയ ജോർജ്. അടുത്തിടെയാണ് മിയയ്ക്കും ഭർത്താവ് അശ്വിനും കുഞ്ഞ് പിറന്നത്. ലൂക്ക എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ തന്റെ അപ്രതീക്ഷിതമായ പ്രസവത്തിന്റെ കഥ പറഞ്ഞിരിക്കുകയാണ് മിയ. ഞാൻ ഡിഗ്രി സെക്കന്റ് ഇയറിന് പഠിയ്ക്കുമ്പോഴാണ് എന്റെ ചേച്ചിയ്ക്ക് കുഞ്ഞ് ജനിച്ചു. ഞാൻ ചേച്ചിയുടെ കുഞ്ഞിനെ സെക്കന്റ് മദർ എന്ന നിലയിലാണ് നോക്കിയത്. അതുകൊണ്ട് എനിക്ക് കുഞ്ഞുണ്ടായപ്പോൾ കുഞ്ഞിനെ നോക്കുന്നത് വലിയ കാര്യമായി തോന്നിയില്ല. എന്റെ മകൻ പ്രി മെച്വേഡ് ബേബിയാണ്. ഏഴാം മാസത്തിലാണ് ഞാൻ പ്രസവിച്ചത്. പ്രസവിക്കുന്നതിന്റെ തലേ ദിവസം ഞാൻ എന്റെ വീട്ടിൽ വന്നു. രാവിലെ തന്നെ എനിക്ക് വേദന വന്നു തുടങ്ങി. എന്നാൽ പ്രസവ വേദനയാണോ എന്ന് മനസിലായില്ല. ഞാനും ഭർത്താവും ഗൂഗിളിൽ വരെ സെർച്ച്‌ ചെയ്തു നോക്കി.

മമ്മിയോട് പറഞ്ഞപ്പോഴാണ് മമ്മി വേഗം ഡോക്ടറെ വിളിച്ചത്. എന്നെ സ്ഥിരമായി കാണിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോയപ്പോഴാണ് പ്രസവിക്കാൻ സമയമായി എന്നറിഞ്ഞത്. അവിടെ എൻഐസിയു ഇല്ലാത്തതിനാൽ പെട്ടന്ന് ആമ്പുലൻസിൽ വേറെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തി പതിനഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും ഞാൻ പ്രസവിച്ചു. ഈ ടെൻഷനും തിരക്കുകളും കാരണം ഞാൻ ശരിയ്ക്കും പ്രസവ വേദന എന്താണെന്നു അറിഞ്ഞില്ല. ഭയങ്കര വേദനയായിരിക്കും എന്നാണ് പലരും പറഞ്ഞത്. അപ്പോൾ ഞാൻ ആ വേദന ഒന്നും ശ്രദ്ധിച്ചില്ല.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്ബിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ

Karma News Network

Recent Posts

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

28 mins ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…

30 mins ago

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…

52 mins ago

ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ, പിൻസീറ്റിൽ ഗ്ലാമറസ് ലുക്കിൽ മയോനി

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും…

1 hour ago

യാത്രക്കാരെ വലച്ചു, ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് എയർ ഇന്ത്യ, പിരിച്ചുവിട്ടു

ന്യൂഡൽഹി : യാത്രക്കാരെ വലച്ച് സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ…

1 hour ago

ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു…

2 hours ago