മുൻ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ മഗ്സസെ പുരസ്കാരം നിരസിച്ചത് വലിയ ചർച്ചയായിരുന്നുു. നിരവധിപ്പേരാണ് വിഷയത്തിൽ പ്രതികരണവുമായെത്തുന്നത്. ഇതിനിടയിൽ ഒരു വ്യത്യസ്തമായ കുറിപ്പുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായി രശ്മി ആർ നായർ. ഒരു പത്തുകൊല്ലം കൂടി ഇന്ത്യയിൽ ബിജെപി അധികാരത്തിൽ ഉണ്ടങ്കിൽ ചിലപ്പോൾ ഗോൾവാകറുടെയും സവർക്കറുടെയും പേരിൽ പാട്രിയോട്ടിസം തുളുമ്പുന്ന പല പുരസ്കാരങ്ങളും നൽകുന്ന പതിവ് ആരംഭിച്ചേക്കാമെന്നാണ് രശ്മി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്
കുറിപ്പിങ്ങനെ, ഒരു പത്തുകൊല്ലം കൂടി ഇന്ത്യയിൽ ബിജെപി അധികാരത്തിൽ ഉണ്ടങ്കിൽ ചിലപ്പോൾ ഗോൾവാകറുടെയും സവർക്കറുടെയും പേരിൽ പാട്രിയോട്ടിസം തുളുമ്പുന്ന പല പുരസ്കാരങ്ങളും നൽകുന്ന പതിവ് ആരംഭിച്ചേക്കാം. ഇതിനിടയിൽ മോഡിയെങ്ങാനും പടമായാൽ പുള്ളിയുടെ പേരിലും വല്ല തെക്കേടത്തമ്മ പുരസ്കാരം തുടങ്ങിയേക്കാം എന്ന് വച്ച് മതേതര ജനാധിപത്യ ബോധമുള്ള മനുഷ്യരാരെങ്കിലും വലിയ സംഭവമായി കണ്ടു അത് വാങ്ങാൻ പോകുമോ .
അതേ സമയം പുരസ്ക്കാരം നിരസിച്ചതിനെക്കുറിച്ച് ഷൈലജ ടീച്ചർ പറഞ്ഞതിങ്ങനെ, കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയിൽ സിപിഎം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. പുരസ്കാരം സ്വീകരിക്കില്ലെന്ന വിവരം സമിതിയെ അറിയിച്ചു. അവാർഡ് കമ്മിറ്റിയെ നന്ദി അറിയിക്കുകയും പുരസ്കാരം സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അറിയിച്ചതായി ശൈലജ പറഞ്ഞു. പാർട്ടി എന്ന നിലയിൽ ഇക്കാര്യങ്ങളിൽ കൂട്ടായ തീരുമാനമാണ് ഉണ്ടായത്
പുരസ്കാരത്തിന് അർഹമായത് വ്യക്തിപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവൺമെൻ്റ് എന്ന നിലയിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തിൽ കൊവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചത്
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…
തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…
ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…
ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…
ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…
പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…