Categories: kerala

ഗുരുനാനാക് ജയന്തി: ആശംസയറിയിച്ച്‌ പ്രധാനമന്ത്രി

സിഖ് ഗുരു ശ്രീഗുരുനാനാക്ക് ദേവന്റെ 550-ാം ജന്മവാര്‍ഷികത്തില്‍ ആശംസയറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

ശ്രീ ഗുരുനാനാക്ക് ദേവന്റെ 550-ാം ജന്മവാര്‍ഷികമാണിന്ന്. ഈ പ്രത്യേക ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. നീതിയുക്തവും ഒത്തൊരുമയുള്ളതുമായ സമൂഹമെന്ന ശ്രീഗുരുനാനാക്ക് ദേവന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സ്വയം സമര്‍പ്പിക്കാനുള്ള ദിവസമാണ് ഇന്ന്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ അര്‍പ്പിച്ചത്.

‘ലോകം മുഴുവനുള്ള സിഖ്മത വിശ്വാസികള്‍ക്ക് ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തിന് എല്ലാ ആശംസകളും നേരുന്നു. ഗുരുനാനാക് ദേവ് സമത്വം, സംവേദനക്ഷമത, സാമൂഹ്യമായ കെട്ടുറപ്പ് എന്നിവയിലൂന്നിയ മൂല്യങ്ങള്‍ വളര്‍ത്താന്‍ നമ്മളെ പഠിപ്പിച്ച മഹാപുരുഷനാണ് ‘ രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

നമ്മുടെ നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തിന് എല്ലാ ആശംസകളും നേരുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററിലൂടെ അറിയിച്ചു.

ഒരു മതാചാര്യന്‍ എന്നതിനപ്പുറം മതങ്ങളിലെ അനാചാരങ്ങളേയും അന്തവിശ്വാസങ്ങളേയും ദൈവത്തോടുള്ള കപടസ്‌നേഹത്തേയും തള്ളിക്കളയാനും ഗുരുനാനാക്ക് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നുവെന്നും നായിഡു ഓര്‍മ്മിപ്പിച്ചു.

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ പ്രമുഖ ഗുരുദ്വാരകളില്‍ അതിരാവിലെ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ഗുരുദ്വാര ബംഗ്ലാസാഹിബിലാണ് പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമായത്. ‘ഗുരുപൂരബ് ‘ എന്ന പേരിലാണ് ഈ ദിവസത്തിനെ സിഖ്മത വിശ്വാസികള്‍ വിളിക്കുന്നത്.

രാജ്യത്തെ ആദ്യ ഗുരുദ്വാരയായി അറിയപ്പെടുന്ന ബീഹാറിലെ പാട്‌നയിലുള്ള ആലംഗഞ്ചിലെ പഹിലാ ബാരയിലും ആഘോഷങ്ങളും പ്രാര്‍ത്ഥനകളും നടക്കുകയാണ്.

550-ാം ജന്മവാര്‍ഷികം എന്ന പ്രത്യേകതയുള്ളതിനാല്‍ത്തന്നെ ലോകം മുഴുവനുള്ള 500ല്‍പ്പരം ഗുരുദ്വാരകളുടെ ചടങ്ങുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരോ വിദേശരാജ്യങ്ങളിലേയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും ഗുരുനാനാക് ജയന്തി ആഘോളങ്ങള്‍ സിഖ്‌സമൂഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

3 hours ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

4 hours ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

5 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

5 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

7 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

7 hours ago