കിര്ഗിസ്താന് തലസ്ഥാനമായ ബിഷ്കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും മോദി വ്യക്തമാക്കി. പാക്ക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മോദി.
ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാന്‍ഖാനെ അഭിവാദ്യം ചെയ്യാന്‍ മോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…
തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…
തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്…
മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര്. ഇന്നലെ രാത്രി…
ആലപ്പുഴ: അമ്പലപ്പുഴയിലെ ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…