Categories: nationaltopnews

ഒറ്റ ഒപ്പ് മതി ജീവിതം മാറിമറിയാൻ

 

ഒറ്റ ഒപ്പ് മതി ജീവിതം മാറിമറിയാൻ പ്രധാനമന്ത്രിയുടെ ഒറ്റ ഓട്ടോഗ്രാഫില്‍ 19 കാരിയായ റിത മൂദിയുടെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്.

കൊല്‍ക്കൊത്ത റാണിബന്ധെന്ന കൊച്ചുഗ്രാമത്തിലെ സെലിബ്രിറ്റിയാണ് ഇപ്പോൾ ബാങ്കുര ക്രിസ്ത്യന്‍ കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റിത. വിവാഹാലോചനകളുടെ പ്രളയമാണ് ഇപ്പോൾ റിതയ്ക്ക്. “പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെയാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. അതുകിട്ടിയതോടെ ഇതുവരെ മിണ്ടാതിരുന്നവരെല്ലാം ഓടി വന്ന് സംസാരിക്കാൻ തുടങ്ങി . എല്ലാവര്‍ക്കും അദ്ദേഹം എഴുതിയത് കാണാന്‍ ആണ് ആഗ്രഹം. നന്നായിരിക്കൂ എന്നാണ് അദ്ദേഹം എഴുതിയത്” റിത പറയുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം മിഡ്‌നാപൂരില്‍ മോദിയുടെ പ്രസംഗം കേൾക്കാനെത്തിയതായിരുന്നു റീത്ത. പ്രസംഗത്തിനിടെ ഇവർ ഇരുന്ന ടെൻറ് തകർന്നുവീണ് മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ സന്ദർശിക്കാന്‍ മോദി എത്തുകയും ചെയ്തു. പിന്നീട്‌ ആശുപത്രിയിലെത്തിയ മോദിയോട് ഒരു ഓട്ടോഗ്രാഫ് തരണമെന്ന് റീത്ത ആവശ്യട്ടു. ഓട്ടോഗ്രാഫ് നൽകാൻ ആദ്യം മടിച്ചെങ്കിലും ‘ആരോഗ്യത്തോടെയിരിക്കുക, റീത്ത മുദി’ എന്ന് പ്രധാനമന്ത്രി കുറിച്ചു നൽകുകയിരുന്നു. ഇതോടെ ബംഗാളിന് പുറമേ ജാര്‍ഖണ്ഡില്‍ നിന്ന് വരെ കല്യാണാലോചന എത്തിയിട്ടുണ്ടെന്ന് റിതയുടെ അമ്മ പറയുന്നു. ആലോചനയൊക്കെ പൊടിപൊടിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടെ എന്നാണ് അമ്മയ്ക്ക് പറയാനുള്ളത്.

Karma News Editorial

Recent Posts

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

29 mins ago

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

48 mins ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

49 mins ago

ചൂട് കൂടുന്നു, ഉഷ്ണതരംഗ സാധ്യത, മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…

1 hour ago

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നടക്കുന്നത് ഇരട്ടനീതി, വി ഡി സതീശൻ

തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…

1 hour ago

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

2 hours ago