Categories: entertainment

മോഹന്‍ലാല്‍ അത് ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഇന്നസെന്റ് മരിച്ചു പോയേനേ, പിന്‍ഗാമിയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചത്

മലയാളികള്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പിന്‍ഗാമി. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ വന്‍ താരനിര തന്നെ ഉയര്‍ന്നിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഘുനാഥ് പാലേരിയായിരുന്നു. മോഹന്‍ലാലിന്റെ തന്നെ പ്രണവം ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിച്ചത്. നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു.

ഇപ്പോള്‍ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെ കുറിച്ച് ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ഷിബു ലാല്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഊട്ടിയില്‍ ചിത്രീകരിച്ചപ്പോള്‍ നടന്ന ബോംബ് ബ്ലാസ്റ്റില്‍ നിന്നും നടന്‍ ഇന്നസെന്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തെ കുറിച്ചാണ് ഷിബു ലാല്‍ പറഞ്ഞത്.

‘ക്ലൈമാക്‌സ് ഊട്ടിയിലാണ് ചിത്രീകരിച്ചത്. ബോംബ് ബ്ലാസ്റ്റ് ഒക്കെ ഉള്ളതിനാല്‍ വിജനമായ പ്രദേശം കണ്ടെത്തിയായിരുന്നു ഷൂട്ടിങ് നടത്തിയത്. ചിത്രത്തിലെ പ്രധാന വില്ലനായ എഡ്വിന്‍ തോമസ് എന്ന കഥാപാത്രത്തെ മോഹന്‍ലാലിന്റെ കഥാപാത്രം കാറില്‍ ബോംബ് സെറ്റ് ചെയ്ത് റിമോട്ട് വഴിയാണ് കൊലപ്പെടുത്തുന്നത്. ബോംബ് ബ്ലാസ്റ്റ് നടക്കുന്നത് ഇന്ദ്രന്‍സിന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം നിന്ന് കാണുന്നത് പിന്‍?ഗാമിയുടെ ക്ലൈമാക്‌സില്‍ കാണിക്കുന്നുണ്ട്. ആ ബോംബ് ബ്ലാസ്റ്റ് നടക്കുമ്‌ബോള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കാറിന്റെ ഡോര്‍ പറന്നുയര്‍ന്ന് ഇന്നസെന്റിന് നേര്‍ക്ക് വന്നു. പുക കാരണം ഇന്നസെന്റ് ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇത് ശ്രദ്ധിക്കുകയും ഞൊടിയിടയില്‍ ഇന്നസെന്റിനെ മാറ്റുകയും ചെയ്തു.’

‘ഇല്ലെങ്കില്‍ അന്ന് ഡോര്‍ ദേഹത്ത് പതിച്ച് ഇന്നസെന്റ് മരിച്ചുപോയേനെ. ആ ഡോര്‍ പറന്ന് വരുന്നത് ക്ലൈമാക്‌സിലും ശ്രദ്ധിച്ചാല്‍ കാണാം’ ഷിബു ലാല്‍ പറയുന്നു. പിന്‍ഗാമി തിയേറ്ററില്‍ പക്ഷെ പരാജയമായിരുന്നു. ആ സമയത്ത് തേന്മാവിന്‍ കൊമ്ബത്ത് തിയേറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനാലാണ് ചിത്രം പരാജയപ്പെട്ടതെന്നും സിനിമാപ്രേമികള്‍ പറയുന്നു. രഘുനാഥ് പലേരി എഴുതിയ കുമാരേട്ടന്‍ പറയാത്ത കഥ എന്ന ചെറുകഥയില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാണ് അദ്ദേഹം തന്നെ പിന്‍ഗാമിക്ക് കഥയെഴുതിയത്. മാസ് ഡയലോ?ഗുകളിലൂടെ കൈയ്യടി വാങ്ങിയ മോഹന്‍ലാലിനെ ക്ലാസ് ഹീറോയായി കാണിച്ച സിനിമ കൂടിയായിരുന്നു പിന്‍?ഗാമി.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

6 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

7 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

7 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

8 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

9 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

9 hours ago