entertainment

ഈ അവസ്ഥയില്‍ നിന്നും എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം, റിസബാവയെ കുറിച്ച് മുകേഷ്

മലയാളികളുടെ പ്രിയ നടന്‍ റിസബാവ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. 55 വയസായിരുന്നു. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. നായകനായി തുടങ്ങിയ താരം പിന്നീട് വില്ലനായി തിളങ്ങുകയായിരുന്നു. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന സുന്ദരനായ വില്ലനെ മലയാളികള്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ റിസബാവയെ കുറിച്ചും ഹരിഹര്‍ നഗറില്‍ അഭിനയിക്കാന്‍ അദ്ദേഹം എത്തിയതിനെ കുറിച്ചും പറയുകയാണ് നടന്‍ മുകേഷ്. ഒരു മാധ്യമത്തോട് പ്രതികരിക്കവെയാണ് മുകേഷ് മനസ് തുറന്നത്.

മുകേഷിന്റെ വാക്കുകളിങ്ങനെ, ഹരിഹര്‍ നഗറില്‍ അഭിനയിക്കുന്നതിനു മുമ്പ് തന്നെ റിസബാവ നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു. അന്ന് വളരെ പ്രധാനപ്പെട്ട വേഷങ്ങളാണ് അദ്ദേഹം നാടകങ്ങളില്‍ ചെയ്തിരുന്നത്. ഹരിഹര്‍ നഗര്‍ വന്നപ്പോള്‍ ആദ്യമായാകും ഒരു വില്ലന്‍ കഥാപാത്രം ഇത്രയധികം അന്ന് ജനപ്രീതി നേടുന്നത്. ഹരിഹര്‍ നഗര്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ഹോനായി എന്ന കഥാപാത്രം റിസബാവ തന്നെ ചെയ്യണമെന്നതായിരുന്നു എല്ലാവരുടെയും നിര്‍ബന്ധം.

പക്ഷേ പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍കൊണ്ടാണോ എന്നറിയില്ല, ഇതിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചില്ല. തമിഴ് റീമേക്കില്‍ നെപ്പോളിയന്‍ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെപ്പോളിയന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ആ വില്ലന്‍ കഥാപാത്രത്തെ ഏറ്റെടുത്ത നെപ്പോളിയന്‍ പിന്നീട് കേന്ദ്രമന്ത്രിവരെയായി.

അന്ന് ഞാന്‍ ഇക്കാര്യം റിസബാവയോടും പങ്കുവച്ചിരുന്നു. ഹോനായി ആയി വരുന്ന ഒരു ചാന്‍സും കളയരുതെന്ന്. എന്നാല്‍ ഈ ഭാഷകളിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാനായില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം. പില്‍ക്കാലത്ത് ഹീറോയായും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ നിന്നും എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം. കുറച്ച് ദൗര്‍ഭാഗ്യം ഉള്ളതുകൊണ്ടാണ് താഴേയ്ക്കു വീണത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു അദ്ദേഹം.

Karma News Network

Recent Posts

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

8 mins ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

31 mins ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

57 mins ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

1 hour ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

2 hours ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

2 hours ago