പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങും. തന്റെ മകന് ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനമായ തൃണമൂല്‍ ഭവനിലെത്തി. ബി ജെ പിയില്‍ താന്‍ വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് മുകുള്‍ റോയ് പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. നിലവില്‍ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റാണ് മുകുള്‍ റോയ്.
ബി ജെ പിയുടെ രാഷ്ട്രീയ സംസ്കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.
തൃണമൂല്‍ വിട്ട് ആദ്യം ബി ജെ പിയിലേക്ക് ചാടിയ നേതാവാണ് മുകുള്‍ റോയ്. അതിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും അധികാരം പിടിച്ചതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് പല നേതാക്കളും.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്‍കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…