Home kerala നിയമസഭാ തെരെഞ്ഞെടുപ്പ്; എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പ്രഖ്യാപിക്കും

നിയമസഭാ തെരെഞ്ഞെടുപ്പ്; എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പ്രഖ്യാപിക്കും

ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നും ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക.ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കു൦. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങള്‍ വീണ്ടെടുക്കു൦. ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപകമാക്കി സൗജന്യ ചികിത്സ ഉറപ്പാക്കും. കടമെടുക്കാതെയുള്ള വികസനത്തിനായി സമഗ്ര വികസന അതോറിറ്റി കൊണ്ടുവരും. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെ യുവാക്കള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങൾ നൽകും എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.