Home national ആർഷ ഭാരതം തിരിച്ച് പിടിക്കും, ക്ഷേത്രം പൊളിച്ച് പള്ളിയുണ്ടാക്കിയ ചരിത്രങ്ങൾ തിരുത്തും

ആർഷ ഭാരതം തിരിച്ച് പിടിക്കും, ക്ഷേത്രം പൊളിച്ച് പള്ളിയുണ്ടാക്കിയ ചരിത്രങ്ങൾ തിരുത്തും

നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. ആർഷ ഭാരത സംസ്കാരത്തെ മറന്ന്, വിദേശ വിദ്യാഭ്യാസത്തെ നെഞ്ചിലേറ്റുന്ന പരിഷ്കാങ്ങലാണ് നാട്ടിൽ നടക്കുന്നതെന്ന് നുസ്രത്ത് ജഹാൻ. ആർഷഭാരതത്തിലെ വിദ്യാഭ്യാസം എന്തായിരുന്നു. ​ഗുരുകുല വിദ്യാഭ്യാസത്തിലൂടെ ഉന്നതിലെത്തിയ ശേഷം ​ഗുരുവിന്റെ പക്കൽ നിന്നും പോകുന്ന ശിക്ഷ്യ​ഗണങ്ങൾ ആർഷഭാരതതത്തിന്റെ പ്രത്യകതയാണ്. എന്നാൽ ഇന്ന് വിദേശരാജ്യങ്ങളിലെ വലിയപഠനങ്ങളെല്ലാതന്നെ നമ്മുടെ സംസ്കാരത്തിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ലഭിച്ചവയാണ്.

1193 ൽ നളന്ദ യൂണിവേഴ്സിറ്റി കത്തിയപ്പോൾ ആയിരക്കണക്കിന് ​ഗ്രന്ഥങ്ങളാണ് നശിച്ചത്. ഏകദേശം 3 മാസത്തോളമാണ് അത് നിന്ന് കത്തിയത്.
വിദേശഭാഷകളും, ശാസ്ത്രവും പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ മനസിലാക്കാത്തത് പ്ലാസ്റ്റിക്ക് സർജറിയുൾപ്പെടെയുള്ള സാങ്കേതികവിദ്യ നമ്മുടെ ഭാരതത്തിലെ ​ഗ്രന്ഥങ്ങളിൽ നിന്നാണ് അവർ എടുത്തിരിക്കുന്നത്.

ഭാരത്തിലെ അവധി ദിവസങ്ങൾപോലും വളരെ ശ്രദ്ധയമായിരുന്നു. ഇന്നത്തെ സൺഡേ പോലെയല്ല. പൗർണമിയ്ക്ക് രണ്ടവധി, അമാവാസിക്ക് മൂന്നവധി. ചന്ദ്രൻ അണുക്കളെ പുറത്തേക്കെത്തിക്കുന്ന സമയം. ആ സമയം ആർഷഭാരത സംസ്കാരം അവധി എന്നതുകൊണ്ട് അർത്ഥമാക്കിയിരുന്നത്. ആർഷഭാരത സംസ്കാരം വിദ്യാഭ്യാസത്തിലൂടെ കൊണ്ടു വരാനാണ് മോദി സർക്കാർ ശ്രമിക്കുന്നതും.