kerala

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളില്‍ മാത്രം 2183 വിള്ളലുകള്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളില്‍ മാത്രം 2183 വിള്ളലുകള്‍ സംഭവിച്ചതായാണ് കണ്ടെത്തല്‍. 99 വിള്ളലുകള്‍ക്ക് മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ടെന്നും ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ വീണ്ടും വലുതാകാനിടയുണ്ടന്നും തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി പി ശിവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരമാവധി 0.33 പൊട്ടല്‍ അകലം മാത്രമേ വരാന്‍ പാടുള്ളൂ.

പാലത്തില്‍ 2183 വിള്ളലുകള്‍ക്ക് പുറമെ, ഗര്‍ഡറുകളില്‍ അപകടകരമായ രീതിയില്‍ ആറ് വളവുകളും ( ബെന്‍ഡ്) കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗമാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള ഭാഗവും പരിശോധിച്ചുവരികയാണ്. പിയര്‍ക്യാപ്പില്‍ 83 വിള്ളല്‍ കണ്ടെത്തി. ഇതില്‍ അഞ്ചെണ്ണം 0.33 മില്ലിമീറ്ററില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേല്‍പ്പാലം ഗുരുതരാവസ്ഥയിലാണെന്ന് ചെന്നൈ ഐഐടി ഉള്‍പ്പെടെ കണ്ടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് നിയമിച്ച പ്രത്യേക അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്.

തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ സ്ട്രക്ചറല്‍ വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗവും നല്‍കിയ സംയുക്തറിപ്പോര്‍ട്ടാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് മൂന്ന് കമ്പനികളാണ് കരാര്‍ സമര്‍പ്പിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിന് പുറമെ, ആര്‍ഡിഎസുമാണ് ടെണ്ടര്‍ നല്‍കിയത്. മൂന്നാമത്തെ കമ്പനി ആര്‍ഡിഎസിന്റെ ബിനാമിയാണെന്നും വിജിലന്‍സ് സംഘം കണ്ടെത്തി. ബാങ്ക് ഗ്യാരണ്ടി കൈപ്പറ്റിയത് ഒരാളാണെന്നും തെളിഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കിയ ചെറിയാന്‍ വര്‍ക്കിയെ ഒഴിവാക്കാനാണ് ഇത്തരത്തില്‍ കൃത്രിമം നടത്തിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Karma News Network

Recent Posts

ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലും വെച്ച് കടത്തിയത് 25 കിലോ സ്വർണം, അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുംബൈ: സ്വർണം കടത്താൻ ശ്രമിച്ച അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ്…

2 mins ago

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് പി.ആർ സോംദേവ് രാജിവയ്ച്ചു

തിരുവനന്തപുരം :റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയോട് വിടപറഞ്ഞ് പി. ആർ. സോംദേവ്. രാജി നൽകിയത് പാർട്ടിയിൽ ദളിതരേ നേതൃനിരയിൽ എടുക്കരുത്…

7 mins ago

ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ രാജി വയ്ച്ച് ബിജെപിയിൽ ചേർന്നു

ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ പദവി രാജി വയ്ച്ച് ബിജെപിയിൽ ചേർന്നു. ഇലക്ഷന്റെ പ്രചരണത്തിനിടെയാണ്‌ ദില്ലിയിൽ കോൺഗ്രസിന്റെ നായകനെ തന്നെ നഷ്ടപെടുന്നത്.ഡൽഹി…

27 mins ago

കാറിൽ യുവാക്കളുടെ സാഹസിക യാത്ര, നടപടിയെടുത്ത് എംവിഡി

കായംകുളം : യുവാക്കൾ കാറിൽ സാഹസിക കാർ യാത്ര നടത്തിയതിൽ എംവിഡി കേസെടുത്തതിന് പിന്നാലെ ഇവർക്കൊപ്പം മറ്റു രണ്ട് കാറുകളിൽ…

36 mins ago

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

57 mins ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

1 hour ago