Home kerala നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച രോഗി അക്രമസക്തനായി, ചികിത്സിച്ചത് കൈകാലുകള്‍ കെട്ടിയിട്ട്

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച രോഗി അക്രമസക്തനായി, ചികിത്സിച്ചത് കൈകാലുകള്‍ കെട്ടിയിട്ട്

ഇടുക്കി. പോലീസ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി അക്രമാസക്തനായി ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവ് ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിടികൂടി. തുടര്‍ന്ന് കൈകാലുകള്‍ ബന്ധിച്ച ശേഷമാണ് ചികിത്സ നല്‍കിയത്. മദ്യലഹരിയിലായിരുന്ന യുവാവ് ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. അടിപിടിക്കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഈ രീതിയിലാണെങ്കില്‍ ചികിത്സിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറയുന്നതിനിടെ യുവാവ് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാളെ കൈകാലുകള്‍ ബന്ധിച്ചാണ് ചികിത്സ നല്‍കിയത്. യുവാവിനെ കൊണ്ടുവരുമ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു. വന്നപ്പോള്‍ തന്നെ അക്രമ സ്വഭാവം കാട്ടിയെന്നും ഡോക്ടര്‍ വിഷ്ണുരാജ് പറയുന്നു.

പോലീസുകാര്‍ സുരക്ഷ നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൈകാലുകല്‍ കെട്ടിയാണ് ചികിത്സ നല്‍കിയതെന്നും ഡോക്ടര്‍ പറയുന്നു. യുവാവ് രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. തുടര്‍ന്ന് വാഹന ഉടമ യുവാവിനെ കമ്പിവടികൊണ്ട് മര്‍ദിച്ചു. ഈ മര്‍ദനത്തില്‍ പരിക്കേറ്റയുവാവിനെയാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്.