എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ ഈ പ്രശ്നം എല്ലാം ഒന്ന് പരിഹരിക്കാം എന്ന് കരതിയായിരിക്കാം രാജ്യസഭാ എംപിയായ എ എ റഹിം എത്തിയത്. എന്നാൽ ഇപ്പോൾ ആര്യയ്ക്കൊപ്പം എയറിൽ നില്ക്കുകയാണ് റഹീം.

എംഎൽഎമാർക്കും എംപിമാർക്കും കേരളത്തിലെന്നല്ല എല്ലാ സംസ്ഥാനങ്ങളിലുംസർക്കാർ ബസുകളിൽ യാത്ര സൗജന്യമാണ്. കെഎസ്ആർടിസി പോലുള്ള വാഹനങ്ങളിൽ എംഎൽഎമാർക്ക് എംപിമാർക്ക് ഒന്നും ടിക്കറ്റ് വേണ്ട ടിക്കറ്റ് എടുക്കേണ്ട കാര്യമില്ല എന്നാണ് പറയുന്നത്. എന്നാൽ മേയറുടെ ഭർത്തവ് സച്ചിൻ ടിക്കറ്റ് എടുക്കാനും വേണ്ടിയാണ് ഈ ബസ്സിൽ കയറിയെന്നും എ എ റബീം പറ‍്‍ു. ടിക്കറ്റ് എടുത്തതിനുശേഷം ഡിപ്പോയിലേക്ക് പോകാൻ പറഞ്ഞു എന്നൊക്കെ തള്ളി മറിക്കുന്നത് എന്തിനാണ് .അപ്പോൾ അവിടെത്തന്നെ കള്ളം പൊളിയുകയാണ്.

പിന്നെ മറ്റൊന്ന് റഹിം പറയുന്നു, കമ്മ്യൂണിസ്റ്റുകാരി ആയതുകൊണ്ട് വരുന്നവർക്കും പോകുന്നവർക്ക് എല്ലാം കേറി കൊട്ടാൻ ഉള്ള ചെണ്ടയാണ് കമ്മ്യൂണിസ്റ്റുകാരിൽ ഉള്ള സ്ത്രീകൾ എന്ന് വിചാരിക്കരുത്. ആദ്യം ഇതൊക്കെ പറയേണ്ടത് നിങ്ങളുടെ കൂട്ടത്തിലുള്ള നേതാക്കളോടാണ്. പാർട്ടിയിലുള്ള സ്ത്രീകൾ എല്ലാവർക്കും കേറി കൊട്ടാനുള്ള ചെണ്ട അല്ല നമുക്കറിയാം. നിങ്ങളുടെ നേതാക്കളായ മറ്റുള്ളവർക്ക് ഇതുപോലുള്ള ഉപദേശമൊക്കെ കൊടുത്താൽ നന്നായിരിക്കും.