ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി ജാവദേക്കാർ എത്തിയതിനെ , മോദി എൻ.കെ പ്രേമചന്ദ്രനു ചായ കൊടുത്തതുപോലെ കണ്ടാൽ മതി. ഇ.പി.ജയരാജൻ മറ്റ് ഏതൊരാളെയും പോലെ എല്ലാ അവകാശങ്ങളും ഉള്ള ആളാണ്.

ആരെ കാണണം, ഏത് രാഷ്രീയ പാർട്ടിയിൽ ചേരണം എന്നൊക്കെയുള്ള തീരുമാനം എടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ബിജെപിയിലെ ഒരു മുതിർന്ന നേതാവ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്നു, അയാൾ മറ്റൊരു പാർട്ടിയിൽ ഉള്ള ആളാണ് എന്ന് കരുതി വീട്ടിൽ നിന്ന് ഇറക്കിവിടാണോ? ഒരു കേന്ദ്രമന്ത്രി വീട്ടിൽ വന്നപ്പോൾ സ്വീകരിച്ച് ഇരുത്തിയതിൽ എന്താണ് ഇത്ര വലിയ തെറ്റ്.

ഇത്രയേറെ വിവാദം സൃഷ്ടിക്കാനും, ചർച്ചചെയ്യാനും അതിൽ ഒന്നുമില്ല. പശ്ചിമബംഗാളിൽ 19എംപിമാർ ബിജെപിയിൽ ചേർന്നില്ലേ അങ്ങനെ എത്രയോപേർ ബിജെപിയിൽ ചേരുന്നു. ഇതെല്ലം അവരവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.