വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത. ജോലിയെല്ലാം കഴിഞ്ഞ് അഞ്ചു മണിയായപ്പോൾ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോൾ സ്ലിപ് ലഭിക്കാത്തിനാൽ അത് വാങ്ങാനായി യുഡിഎഫിന്റെ മെമ്പേഴ്സ് ഇരിക്കുന്ന സ്ഥലത്തുനിന്ന് സ്ലിപ് വാങ്ങി.

വോട്ട് ചെയ്യാനായി എത്തിയപ്പോൾ സിപിഎം പ്രവർത്തകർക്ക് തന്നെ തടഞ്ഞുനിർ്തി, നിങ്ങൾ വോട്ട്സി ചെയ്യേണ്ടെന്നും, പിഎമ്മിനെ വോട്ട് ചെയ്യാത്ത നിങ്ങളെ വോട്ട് ചെയ്യാൻ സമ്മതിക്കാല്ലായെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. താനൊരു പൊതുപ്രവർത്തകക ആയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കൊപ്പമായിരുന്നു പ്രവർത്തിച്ചിരുന്നത് , എന്നാൽ അവരുടെ പ്രവർത്തനങ്ങൾ ശരിയല്ലായെന്ന് തോന്നിയതോടെ താൻ അവരിൽ നിന്ന് അകന്ന് സ്വയം പ്രവർത്തിക്കാനൊരുങ്ങി, ഇതിന്റെ പകയാണ് തന്നോടുള്ള അക്രമത്തിന് കാരണം.

കോട്ടയ്ക്കകം വാർഡ് മെമ്പർ ഓമന, ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാരൻ, മണി എന്ന് വിളിക്കുന്ന ഗുണ്ടാ തലവൻ എന്നിവർ ചേർന്നാണ് റോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും വോട്ട് ചെയ്യാൻ അനുവദിക്കാതെ ആക്രമിക്കാൻ വരികയും കാലു പൊക്കി കാണിക്കുകയും ചെയ്തതതായി സുനിത പരാതിപ്പെട്ടു. തുടർന്ന് പാറശാല എസിപി അനൂപിന്റെ സഹായത്തോടെ വോട്ട് ചെയ്യുകയും തുടർന്ന് വീട്ടിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.