Home crime നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ പോലീസ് പിടിയില്‍

നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ പോലീസ് പിടിയില്‍

കൊച്ചി. വീട്ടിലെ നായയെ എറിഞ്ഞത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റത് ഹൈക്കോടതിയിലെ ഡ്രൈവറായ വിനോദിനാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിനോദ്. സംഭവത്തില്‍ ഉത്തരപ്രദേശ് സ്വദേശികളായ അശ്വിനി ഗോള്‍കര്‍, ഗാസിയബാദ് സ്വദേശി കുശാല്‍ ഗുപ്ത. ഉത്കര്‍ഷ്, ദീപക് എന്നിവരെ പോലീസ് പിടികൂടി.

അറസ്റ്റിലായവര്‍ തപാല്‍ വകുപ്പിലെ ജീവനക്കാരാണ്. 25ന് രാത്രി 10.30നാണ് സംഭവം. നായ ഗേറ്റിനകത്തുനിന്നും കുരച്ചത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.