topnews

ഇന്ന് മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത: കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഇന്ന് മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലുമുണ്ടാകും. ഇന്ന് കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വെള്ളിവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 50 കി.മീ. വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി നദീതീരങ്ങളിൽ 26 മുതൽ 37 മി.മീറ്റർ വരെയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 മി.മീറ്റർ വരെയും മഴയ്‌ക്ക് സാദ്ധ്യത. വ്യാഴം കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

കാറ്റ് ശക്തമാകും: മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിയാനും സാദ്ധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപെട്ടാൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡ്, ഇലക്ട്രിക് പോസ്റ്റ്, കൊടിമരം എന്നിവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ വേണം. കാറ്റ് വീശുമ്പോൾ ജനലും വാതിലും അടച്ചിടണം.

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പരിൽ ബന്ധപ്പെട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. വൈദ്യുതി കമ്പിയും പോസ്റ്റും വീഴുന്നത് ശ്രദ്ധയിൽപെട്ടാൽ 1912, 1077 എന്നീ നമ്പരുകളിൽ വിവരം അറിയിക്കണം. നേരിട്ട് അറ്റകുറ്റപ്പണി ചെയ്യരുത്. അതിരാവിലെ ജോലിക്കും മറ്റും ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. നിർമാണ ജോലിയിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ സുരക്ഷിത ഇടത്തേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.

Karma News Editorial

Recent Posts

വിരാട് കൊഹ്‌ലിക്ക് സുരക്ഷാ ഭീഷണി, അഹമ്മദാബാദില്‍ നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ്…

14 mins ago

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം, ഷെയ്ൻ നിഗത്തിനെതിരെ കടുത്ത വിമർശനം

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന…

22 mins ago

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണകടത്ത്, 4 സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ശരീരത്തിലും, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്.…

54 mins ago

ബസിൽ ഛർദ്ദിച്ചു, യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ…

1 hour ago

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

1 hour ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

2 hours ago