Home kerala വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

തൃശൂര്‍. വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യ ഹരിദാസ് എംപി. വിദ്യാര്‍ഥികള്‍ ബസിന് പിന്നാലെ ഓടിയിട്ടും ബസ് നിര്‍ത്താതെ പോയതോടെയാണ് അതുവഴി പോകുകയായിരുന്ന എംപി വിഷയത്തില്‍ ഇടപെട്ടത്. കോളേജ് വിട്ട സമയത്ത് ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് വിദ്യാര്‍ഥികള്‍ എംപിയെ അറിയിച്ചു.

അതേസമയം ഇത് ദീര്‍ഘദൂര ബസാണെന്നും വിദ്യാര്‍ഥികളെ കയറ്റാന്‍ സാധിക്കില്ലെന്നും ജീവനക്കാരന്‍ പറഞ്ഞതോടെ സംഭവം കൂടുതല്‍ തര്‍ക്കത്തിലേക്ക് എത്തി. എപി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ നാട്ടുകാരും എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

പിന്നീട് ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റുകയായിരുന്നുയ എപിയോട് തര്‍ക്കിച്ച ബസ് ജീവനക്കാരന്‍ ഒടുവില്‍ മാപ്പുപറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന് പോലീസിന് എംപി പരാതി നല്‍കി.